വിശുദ്ധ യൂദാശ്ലീഹായും അല്‍ഫോന്‍സാമ്മയും
ഏവുപ്രാസ്യമ്മയും കഴിഞ്ഞാല്‍ മലയാളക്കരയില്‍ ഏറ്റവും കൂടുതല്‍
ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ സ്വീകരിക്കുന്ന മൂന്ന് പേരാണ് പാസ്സ്പോര്‍ട്ട്
വെരിഫിക്കേഷനു വരുന്ന പോലീസുകാരന്‍, കറന്‍റ് പോകുമ്പോള്‍ വീട്ടുകാര്‍ ഫ്യൂസ് കെട്ടാന്‍ വിളിക്കുന്ന
ലൈന്‍മാന്‍, ടെലിഫോണ്‍ റിപെയെര്‍ ചെയ്യാനെത്തുന്ന ആള്‍ എന്നിവര്‍. ഓവര്‍ടൈം
പണിയെടുക്കുന്ന ഭാവമാണ് ഇവര്‍ക്ക് പലപ്പോഴും, നിങ്ങള്‍ക്ക് വേണമെങ്കില്‍ മതി
എന്ന നാട്യവും (സത്യസന്ധരായ ഉദ്യോഗസ്ഥര്‍ പൊറുക്കുക).
ഇക്കൂട്ടര്‍ക്ക് 'തങ്ങളുടെ ഒരു സന്തോഷത്തിനായി' ‘എന്തെങ്കിലും’
കയ്യില്‍ വച്ചോ, പോക്കറ്റിലിട്ടോ കൊടുക്കുന്ന പലരും ഹോട്ടലില്‍ ഭക്ഷണം കഴിച്ചു
കഴിഞ്ഞാല്‍, വെയിറ്റര്‍ക്ക് രണ്ടു രൂപ കൊടുക്കുന്നത് കഴിയുമെങ്കില്‍
ഒഴിവാക്കും. കാരണം പറയുന്നതെന്തെന്നോ?, അതാണ് രസം, അയാള്‍ ചെയ്യുന്ന ജോലിക്ക് ഹോട്ടലുടമ ശമ്പളം കൊടുക്കുന്നുണ്ട് പോലും!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ