2013, ജൂലൈ 23, ചൊവ്വാഴ്ച
2013, ജൂലൈ 11, വ്യാഴാഴ്‌ച
ചോര തിളക്കണം, കേരളം തിളങ്ങണം
ചോര തിളക്കണം, കേരളം തിളങ്ങണം (പത്തു കല്‍പനകള്‍):
1. ആഘോഷ പരിപാടികളില്‍ ഭക്ഷണം ആവശ്യത്തിന് മാത്രം; പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് തങ്ങള്‍ക്കാവശ്യമുള്ളത് വിളമ്പി എടുക്കാനുള്ള അവസരംകൊടുക്കണം.
2. വിവാഹത്തിന്‍റെ പേരിലുള്ള കോപ്രായങ്ങള്‍ അവസാനിപ്പിക്കണം, സ്വര്‍ണഭ്രാന്ത് അടക്കം; മക്കളെ വിവാഹം ചെയ്തയക്കുവാനാണ് തങ്ങള്‍ ജീവിക്കുന്നത് തന്നെ എന്ന ദുഷ്ചിന്ത മാതാപിതാക്കള്‍ വെടിയണം.
3. നിശ്ചിത ആളുകളില്‍ കൂടുതല്‍ പങ്കെടുക്കുന്ന ആഘോഷ പരിപാടികള്‍ക്ക് പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ അധികൃതരുടെ മുന്‍കൂര്‍ സമ്മതം എടുത്ത്, ആഡംബര നികുതി കെട്ടുകയും വേണം.
4. 'മതം' ഉണ്ടാവണം, മതത്തില്‍ ഉണ്ടാവണമെന്നില്ല.
5. ആരാധനാലയങ്ങളിലെ ഉത്സവക്കൂത്തുകള്‍ നിയന്ത്രിക്കണം; 'പാണ്ടമ്പറത്ത് വാരിജാക്ഷന്‍ - എണ്ണപ്പാട്ട ഒന്ന്' എന്ന്‍ നോട്ടീസില്‍ പേര് വരാന്‍ വേണ്ടി മാത്രം പത്തു രൂപ പിരിവു കൊടുക്കന്നത് നിര്‍ത്തി, ആ തുക അദ്ദേഹം രാഷ്ട്ര പുനര്‍നിര്‍മാണത്തിനുപയോഗിക്കണം.
6. പൊതുപ്രവര്‍ത്തകര്‍ ഉല്‍ഘാടന/സമാപന പരിപാടികള്‍ വേണ്ടെന്നു വയ്ക്കണം എന്ന് പറയുന്നില്ല, പക്ഷെ, കുറയ്ക്കണം; അവര്‍ പ്രസ്ഥാനങ്ങളുടെ ഇടയിലല്ലാതെ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കണം.
7. സ്വന്തം പോസ്റ്ററുകളും ഫ്ലക്സ് ബോര്‍ഡുകളും കൊണ്ട് ആരും പൊതുനിരത്തിന്നിരുവശവും വൃത്തികേടാക്കരുത്; വ്യക്തികള്‍ പ്രസ്ഥാനങ്ങളായി മാറരുത്.
8. ഉള്ള സ്ഥാനം രാജി വച്ച്, കൂറ് മാറി വീണ്ടും പൊതുതെരഞ്ഞെടുപ്പിന് ഇളിച്ചു കാണിക്കുന്നവരെ നാടു കടത്തണം, പിന്നെ അവരുടെ ഗന്ധം പോലും പ്രവിശ്യകളോളം വ്യാപിക്കരുത് (വി. കെ. എന്നിനോട് കടപ്പാട്).
9. ഇനി ' വ്യത്യസ്തം' എന്നവകാശപ്പെട്ടു വരുന്നതോ, അവകാശപ്പെടാതെ വരുന്നതോ ആയ ഒരു മലയാളം ചാനലിനും കേരളത്തില്‍ അവസരം നല്‍കരുത്; ഉള്ള ചാനലുകള്‍ തങ്ങള്‍ക്കു വേണ്ടി മാത്രമോ തങ്ങളുടെ പാര്‍ട്ടികള്‍ക്ക് വേണ്ടി മാത്രമോ വാര്‍ത്തകളും വര്‍ത്തമാനങ്ങളും വിളമ്പരുത്.
10. ആമ്പല്ലൂരന്‍ ബ്ലോഗ് എഴുത്ത് നിര്‍ത്തണം.
ജീവിതം ആസ്വാദ്യകരമാക്കണം, കേരളം തിളങ്ങണം.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)