ക്ഷമിക്കൂ സര്‍ക്കാരേ...
ചോര തിളക്കണം, കേരളം തിളങ്ങണം എന്ന ബ്ലോഗ് എഴുതുമ്പോള്‍ അണിയറയില്‍ എന്തൊക്കെ നടക്കുന്നുണ്ടെന്ന അറിവില്ലായിരുന്നു, ക്ഷമിച്ചാലും.
ആഡംബര വിവാഹങ്ങള്‍ക്ക് സെസ്സ് ഏര്‍പ്പെടുത്തുന്നതിന് നിയമം വരുന്നു; വളരെ നല്ലത്, കേരളം തിളങ്ങും. ആ വകയില്‍ പിരിക്കുന്ന പണം പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് ധനം സ്വരൂപിക്കുന്ന മംഗല്യനിധിയിലേക്കാണ് സ്വരുക്കൂട്ടുക; അതും വളരെ വളരെ നല്ലത്, കേരളം വീണ്ടും വീണ്ടും തിളങ്ങും.
പക്ഷെ ഇവിടെയാണ് ചോദ്യം: പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് മാത്രം ധനം സ്വരൂപിക്കുന്നതെന്തിന്? പാവപ്പെട്ട ആണ്‍കുട്ടികള്‍ എന്ത് ചെയ്യും?
ചോദ്യം നിസ്സാരമെന്നു തോന്നാം, ആണ്‍കുട്ടികള്‍ക്കാണല്ലോ പെണ്‍കുട്ടികളെ വിവാഹം ചെയ്തു കൊടുക്കുന്നത്, ഫലത്തില്‍ രണ്ടു കൂട്ടര്‍ക്കും പ്രയോജനമുണ്ട്.
പറഞ്ഞു വരുന്ന സംഗതി അതല്ല. ഇതിലൂടെ കാണാന്‍ കഴിയുന്നത് പെണ്‍കുട്ടി സ്വര്‍ണാഭരണ വിഭൂഷിതയായി വിവാഹപന്തലില്‍ വരണമെന്നതും മംഗല്യനിധിയില്‍ നിന്നും ഒരംശം അല്ലെങ്കില്‍ അതിലേറെ സ്ത്രീധനമായി കൊടുക്കണമെന്നതും ആയ 'ഉറക്കെ പറയാത്ത' പുരുഷ നിയന്ത്രിത വിവാഹ കമ്പോളത്തിന്‍റെ ചിത്രം തന്നെയല്ലേ? പെണ്‍വീട്ടുകാര്‍ക്ക് കാശുണ്ടെങ്കില്‍ മാത്രം വിവാഹത്തിന് ഇറങ്ങിത്തിരിച്ചാല്‍ മതിയെന്ന ധാരണ അരക്കിട്ടുറപ്പിക്കുകയല്ലേ ഇവിടെ?
പെണ്‍കുട്ടികളുടെ വിവാഹം എന്നെടുത്തു പറയുന്നതെന്തിന്? എന്നതാണ് പ്രസക്തമായ ചോദ്യം.
ഒരു പ്രമുഖ ദിനപ്പത്രത്തിന്‍റെ റിപ്പോര്‍ട്ടില്‍ പാവപ്പെട്ടവരുടെ വിവാഹത്തിന് അരലക്ഷം രൂപ വരെ ധനസഹായം എന്ന സബ് ടൈറ്റില്‍, വിശദമായ വാര്‍ത്തയില്‍ ഇങ്ങനെ മാറ്റപ്പെട്ടു: ബി. പി. എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ താഴെയുള്ളതുമായ കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹധനസഹായം അമ്മയുടെയോ രക്ഷാകര്‍ത്താവിന്‍റെയോ പേരില്‍ നല്‍കും.
ശങ്കരന്‍ തെങ്ങില്‍ത്തന്നെ. പെണ്‍കുട്ടികളെ എങ്ങനെയെങ്കിലും വിവാഹം കഴിപ്പിച്ച് പറഞ്ഞു വിടണമെന്ന ശരാശരി മലയാളിയുടെ സ്വപ്നങ്ങള്‍ക്ക് ഒരു താങ്ങ്, ഒരു തണല്‍!
പിന്‍കുറിപ്പ്:
വേണ്ടത് ഇതല്ലേ എന്നൊന്ന് ചിന്തിച്ചു നോക്കൂ: ബി. പി. എല്‍. വിഭാഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീക്കും വിവാഹാവശ്യത്തിലേക്കായി ധനസഹായം നല്‍കുന്നെങ്കില്‍ അത് അവരുടെ ജോയിന്‍റ് അക്കൗണ്ടില്‍ വരണം. ഇതിന്‍റെ ഒരംശം അവരുടെ സന്തോഷപൂര്‍ണമായ കുടുംബജീവിതത്തിനു വേണ്ട സൗകര്യങ്ങള്‍ക്കായി നീക്കി വയ്ക്കപ്പെടണം. വിവാഹം എന്നത് ഒരു ഇവന്‍റ് അല്ല എന്നത് ഉള്‍ക്കൊള്ളണം, അത് രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന ധാരണയാവണം. കയ്യിലുള്ള പണം ഇവന്‍റ് - നു മാത്രമായി മുടിച്ച ശേഷം കടം വാങ്ങി ജീവിക്കുന്നവരായി നമ്മള്‍ മാറരുത്, വിവാഹിതരുടെ ജീവിതം സൗഖ്യം നിറഞ്ഞതാവണം, കേരളം തിളങ്ങണം.
പിന്‍ പിന്‍ കുറിപ്പ്:
മാറ്റുവാന്‍ പറ്റാത്ത ചില ചട്ടങ്ങളും മായ്ക്കുവാന്‍ പറ്റാത്ത ചില ചിത്രങ്ങളും മലയാളക്കരക്ക് സ്വന്തം.
എങ്ങനെ നന്നാവാന്‍? ദീര്‍ഘസുമംഗലീ ഭവ: എന്നല്ലേ പഠിച്ചതും പാടുന്നതും!

Nice thought...
മറുപടിഇല്ലാതാക്കൂവിവാഹം എന്ന ചടങ്ങ് നിർഭാഗ്യവശാൽ ഒരു 'കേവലം ഇവന്റ്' ആണ്; മാത്രമല്ല വ്യക്തിപരമായി നാം ആര്ജ്ജിച്ച പല പുരോഗമന/വിപ്ലവാത്മക ശീലങ്ങലും/നിലപാടുകളും (കുടുംബസ്നേഹത്താൽ!!) തല്ക്കാലത്തേക്കെങ്കിലും മാറ്റി വയ്ക്കാൻ നിർബന്ധിതരാവുന്ന റാഗിംഗ് വേള കൂടിയാണത് പൊതുവേ'
മറുപടിഇല്ലാതാക്കൂ