ഇതൊരുപാട് നാള്‍ മുമ്പെഴുതിയതാണ്, പബ്ലിഷണോ, വേണ്ടയോ? എന്ന്‍ ചിന്തിച്ച് ഡ്രാഫ്റ്റില്‍ കിടത്തിയതാണ്. ഇപ്പോള്‍ തോന്നുന്നു, ചില രാഷ്ട്രീയങ്ങള്‍ പറഞ്ഞേ തീരൂ, ചിലവ എഴുതിയും. നിന്ന നില്‍പ്പില്‍ തട്ടിപ്പോയാല്‍ പിന്നെ ഡ്രാഫ്റ്റ് ആര് വായിക്കും? ചിന്തകള്‍ ആര് മനസ്സിലാക്കും?
(അമ്പോ എന്തൊരഹങ്കാരം, ഇതു കേട്ടാല്‍ തോന്നും ഈ പബ്ലിഷുന്ന പേജ് വായിക്കാന്‍ ആള്‍ക്കാര്‍ വരി നില്‍ക്കുകയാണെന്ന് ! സ്റ്റാറ്റിസ്റ്റിക്സില്‍ കാണിക്കുന്ന വായനാസൂചികള്‍ മുഴ്മന്‍ ഞാന്‍ തന്നെ വീണ്ടും വീണ്ടും വായിച്ചാസ്വദിച്ചതിന്‍റെയാണെന്ന് തോന്നുന്നു).
എന്നിരുന്നാലും, 2013 ആഗസ്റ്റ് 22 ന്‍റെ 'ഭൂമിയുടെ സന്തതി' എന്ന പോസ്റ്റിനും 24 ന്‍റെ 'റാഗിങ്ങ്' എന്ന പോസ്റ്റിനും ഇടയില്‍ ഇതു വായിക്കാനപേക്ഷ.
പയ്യന്‍സിനു പേരിടുന്ന 'അവകാശ'ത്തര്‍ക്കത്തില്‍ അവന്‍റെ അച്ഛന് രണ്ടു അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. ഏതെങ്കിലുമൊരു മതത്തിന്‍റെയോ ജാതിയുടെയോ ചുവയുള്ള ഒരു പേരായിരിക്കരുത് എന്നതാണ് ഒന്ന്. മറ്റൊന്നാകട്ടെ, അധമവര്‍ഗ്ഗങ്ങള്‍ എന്ന് ചിലര്‍ കരുതിപ്പോരുന്ന, ജാതിയില്‍ വളരെ താഴ്ന്നവര്‍ക്ക് അപ്രാപ്യങ്ങളായ elegant ആയ elite class പേര് ആവരുത് എന്നതും. ഇനി ഒരുവേള മതത്തിന്‍റെ ചുവ വേണമെന്നു തന്നെയിരിക്കട്ടെ, മാതാപിതാക്കളുടെ മതം എന്ന് 'വിവക്ഷിക്കപ്പെടുന്ന' മതത്തിന്‍റെ കുത്തകാവകാശം പേറുന്ന പേരുകള്‍ ഒഴികെ ഏതും സ്വീകാര്യമായിരുന്നു. അത്രയധികം വെറുക്കുന്നു അയാള്‍, ജാതി-മത പേക്കൂത്തുകളെ. പക്ഷെ കുടുംബക്കാരോട് ഈ പേരില്‍ തര്‍ക്കിച്ച് തന്നിലെ ഊര്‍ജ്ജം ഒഴുക്കിക്കളയാനും അയാളില്ല.ഒരു കാര്യം കൂടി വ്യക്തമാക്കിയിരുന്നു, ഇനിഷ്യലായി അമ്മയുടെ പേര് ആയിരിക്കും.
താളം തെറ്റി ദിശാബോധമില്ലാതെ പായുന്ന ഒരു ഘോഷയാത്രയില്‍ പങ്കാളിയാകാതെ നടക്കാന്‍ അയാള്‍ക്കുമില്ലേ ആഗ്രഹം? "താന്‍ പിടിക്കുന്ന മുയലിനു കൊമ്പ് നാല്" എന്ന വാശി അയാള്‍ക്കില്ല, മറിച്ച് താന്‍ സഞ്ചരിക്കുന്ന വഴി ശരിയാണെന്നും ഇതിലൂടെയാണ് യുക്തിബോധമുള്ള ഒരു സമൂഹം സഞ്ചരിക്കേണ്ടത് എന്നുമാണ് അയാള്‍ വിശ്വസിക്കുന്നത്.
അയാളുടെ അഭിപ്രായങ്ങളെ പാടെ നിരാകരിച്ച് പയ്യന്‍സിന് ഒരു elite class പേര് തെരെഞ്ഞെടുക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയ സ്ഥിതിക്ക് താന്‍ കണ്ടു വച്ച പേര് തന്‍റെ ബ്ലോഗിന് കൊടുത്ത് സായൂജ്യം നേടാന്‍ അയാള്‍ തീരുമാനിച്ചു. ബ്ലോഗിന്‍റെ പേര് മാറ്റുന്ന കാര്യം നേരത്തെ തന്നെ ഒരു 'കൊച്ചു ബോധോദയത്തില്‍' തീരുമാനിക്കപ്പെട്ടിരുന്നുവല്ലോ. കുട്ടി ഇപ്പോഴുള്ള വിളിപ്പേരില്‍ തുടരട്ടെ, അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു?
(ആഗസ്റ്റ്, 2013)