ഹൈസ്ക്കൂളിന്റെ പടി പോലും കണ്ടിട്ടില്ലാത്ത ഭരണകര്‍ത്താക്കളും, റോക്കറ്റ് പറത്താന്‍ ചന്ദനം കുറിയിട്ട് തേങ്ങ ഉടക്കുന്ന ശാസ്ത്രജ്ഞരും, മുട്ടില്‍ നിന്ന് മുക്തി തെണ്ടുന്ന അധ്യാപകരും സഹപ്രവര്‍ത്തകയെ കയറിപ്പിടിക്കുന്ന ഉന്നതരും ധാരാളം ഉള്ള ഈ നാട്ടില്‍ 'ഉന്നത വിദ്യാഭ്യാസം' വെറുമൊരാര്‍ഭാടം മാത്രം, ചിലപ്പോള്‍ ആഭാസവും.
2017, നവംബർ 26, ഞായറാഴ്‌ച
2017, നവംബർ 13, തിങ്കളാഴ്‌ച
ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ്
ശൈശവം
വന്നയുടനെ താന്‍ വലിച്ചു കയറ്റിയ വായുവിന്റെതടക്കം സിറിഞ്ച്, സ്കാല്‍പല്‍, ഐ സി യു, എ സി, നഴ്സിംഗ് ചാര്‍ജ്ജ് എന്നിങ്ങനെ നിരയിട്ടു നീളുന്ന ബില്ലായിരുന്നു അവന്‍ ആദ്യമായി വാങ്ങിയത്. വീട്ടിലെത്തിയ അവന്‍ കിടന്നുറങ്ങാനൊരു രാരീരം തൊട്ടില്‍ വാങ്ങി. കുളിക്കാന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എണ്ണയും സോപ്പും. ഉടുക്കാന്‍ ആൻഗ്രി ബേര്‍ഡ്സിന്റെ കുപ്പായങ്ങള്‍ വാങ്ങി.
ബാല്യം
ദാഹിച്ചപ്പോള്‍ മില്‍മ പാലും ഹോര്‍ലിക്സും വാങ്ങിക്കുടിച്ചു. വിശന്നപ്പോള്‍ ഓറിയോയും കിന്റര്‍ ജോയും വാങ്ങിത്തിന്നു. എല്‍ കെ ജിയില്‍ ചേര്‍ന്നപ്പോള്‍ ഐഡന്റിറ്റി തെളിയിക്കാനായി ഒരച്ഛനെയും അമ്മയെയും തേടിപ്പിടിച്ച് ആധാറിൽ ചേര്‍ത്തു. ബോംബെ ഡയിംഗ് യൂണിഫോമും ബാറ്റ ഷൂസും സ്കൂബി ഡേ ബാഗും ജോണ്‍സ് കുടയും വാങ്ങി സ്കൂളില്‍ പോയി. പിന്നീടെപ്പോഴോ ലെയ്സും ബിന്‍ഗോസും മഞ്ചും അന്നപൂര്‍ണ്ണ ആട്ടയും വാങ്ങിത്തുടങ്ങി.
കൗമാരം
ഹൈസ്കൂളില്‍ എത്തിയപ്പോള്‍ ടൈറ്റാന്‍ വാച്ചും ആപ്പിള്‍ ഐ പോഡും ജിയോയും വാങ്ങി. പത്തിലെത്തിയപ്പോള്‍ ലെനോവോയുടെ ടച്ച് സ്ക്രീനുള്ള നോട്ട്ബുക്ക് വാങ്ങി. പ്ലസ് ടു കഴിഞ്ഞപ്പോള്‍ അമ്പത് കൊടുത്ത് ഒരു എഞ്ചിനീയറിംഗ് സീറ്റങ്ങ് വാങ്ങി.
യൗവ്വനം
മൈക്രോസോഫ്റ്റിൽ ജോലി വാങ്ങി. സ്കൈലൈന്‍ അപ്പാര്‍ട്ട്മെന്റും ഹോണ്ടാ സിറ്റിയും വാങ്ങി. ചിലത് തോന്നിത്തുടങ്ങിയപ്പോള്‍ കേരള മാട്രിമോണിയില്‍ സ്വയം കയറിയിരുന്ന് കൊടുത്ത് 916 ക്വാളിറ്റി ആഭരണങ്ങളും ബി എം ഡബ്ലുവും സ്വന്തമായുള്ള അവളെ വാങ്ങി. കുത്തുള്ള കാമസൂത്ര വാങ്ങി ബോറടിച്ചപ്പോള്‍ തൊട്ടടുത്തുള്ള ക്ലിനിക്കില്‍ നിന്നും മോനെ വാങ്ങി. അങ്ങനെ വാങ്ങി, വാങ്ങി, വാങ്ങി ജീവിതം തന്നെ മടുത്തപ്പോള്‍ തോന്നി വാങ്ങാത്തതായി താന്‍ മാത്രമേ ഉള്ളൂ എന്ന്. ഐ വി എഫ് സൗകര്യമുള്ള ആശുപത്രി വിടുമ്പോള്‍ പണ്ടാദ്യമായി വാങ്ങിയ ബില്ലെടുത്ത് നോക്കാന്‍ തോന്നിയതപ്പോഴാണ്. ഐറ്റം നമ്പേഴ്സ് 23 ആന്‍ഡ് 24, സ്പേം ചാര്‍ജ്ജും, യൂട്ടറസിന്റെ വാടകയും.
(അകാല)വാർദ്ധക്യം.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)