ജ്ഞാനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ജ്ഞാനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2018 ഡിസംബർ 20, വ്യാഴാഴ്‌ച

പ്രതിമയും പുസ്തകവും

ജന്മദിനമാവട്ടെ, ഓർമ്മദിനമാവട്ടെ പ്രതിമയും കൊടിയും തോരണവും ഘോഷയാത്രയുമൊന്നുമല്ല കാര്യം. ഫിൻലൻഡിനെക്കണ്ടു പഠിക്കൂ ഭാരതമേ...

ഈ രാജ്യത്ത് കുടിവെള്ളം പോലെ പ്രധാനമാണ് ലൈബ്രറിയും; ഇവിടെ പുസ്തകങ്ങള്‍ ചുമക്കുന്നത് റോബോട്ടുകളാണ്

2018 ഒക്‌ടോബർ 30, ചൊവ്വാഴ്ച

Ad hominem

There is a fallacious argumentative strategy, where genuine discussion of the topic at hand is avoided by instead attacking the character, motive, or other attribute of the person making the argument, or persons associated with the argument, rather than attacking the substance of the argument itself.

It's called Ad hominem (source: Wikipedia, പിന്നല്ലാതെ).

NB: Even though I love many of the Communist ideologies, I am not a Communist and I never support allegations, counterallegations and arrogance😎


അടിവസ്ത്രം

ആ തടി

2018 ഒക്‌ടോബർ 18, വ്യാഴാഴ്‌ച

ഒടുക്കത്തെ ഏണി

ശബരിമലയിൽ സംഘര്‍ഷമുണ്ടായാല്‍ സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിട്ടേക്കും എന്നു വരെ ഭീഷണിയുണ്ട്.

സംഘർഷം ഉണ്ടാവുകയല്ലല്ലോ, ഉണ്ടാക്കുകയല്ലേ മതം തിന്ന് വീർത്തവർ?

ഇന്ന് നാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ശബരിമല വിഷയമൊന്നുമല്ല. നാട് മതഭോജികളുടേത് മാത്രവുമല്ല. കാവിയും കുറുവടിയുമായി നിൽക്കുന്ന കഥാസംരക്ഷകർ കുറച്ചു കഴിയുമ്പം അവരുടെ പാടുനോക്കി പൊയ്ക്കൊള്ളും, നമുക്ക് എറിഞ്ഞു കളിയ്ക്കാൻ മറ്റു വല്ലതും ഒത്തുകിട്ടുകയും ചെയ്യും.

സമയവും ഊർജ്ജവും ഇത്തരം ചീള് കേസുകൾക്ക് കളയാനില്ലാത്തതിനാൽ ശബരിക്കേസിൽ ഇനിയും ഏണി വച്ച് കയറേണ്ടതില്ല എന്നാണ് ഇപ്പം ചിന്ത. ഇത് ഒടുക്കത്തെ ഏണിയാണ്, സമ്മതിക്കുമായിരിക്കുമല്ലേ?

നിയമജ്ഞർ നിയമം പറയുമ്പോൾ കേട്ടിരിക്കുകയേ നിവൃത്തിയുള്ളൂ.

പക്ഷേ, ഹിന്ദു, ഹിന്ദു ആചാരങ്ങൾ, സംവത്സരങ്ങളിലൂടെ കൈമാറി വന്ന പൈതൃകം എന്നിങ്ങനെ മുട്ടിന് മുട്ടിട്ട് ചർച്ച കൊഴുക്കുമ്പോൾ ഇത് കൂടി ചേർക്കാതെ വയ്യ. ഇവ പല ചരിത്രകാരന്മാരുടെ നിരീക്ഷണങ്ങളാണ് കേട്ടോ.

പ്രഖ്യാപിത ഹിന്ദു ഐതിഹ്യങ്ങളിലൊന്നിലും അയ്യപ്പസങ്കൽപ്പമില്ല. തമിഴ്നാട്ടിലെ ചില താഴ്ന്ന(?) ജാതികൾ ആരാധിച്ചിരുന്ന അയ്യനാർ എന്ന സങ്കൽപവുമായിട്ടായിരിക്കും ഒരു പക്ഷേ ഇതിനേറ്റം അടുപ്പം. 'അയ്യപ്പന് തേനഭിഷേകം നടത്തിയിരുന്ന തങ്ങളെ ആട്ടിയകറ്റി, ശബരിമല പന്തളം കൊട്ടാരം കയ്യേറിയെന്ന' അവിടത്തെ ആദിമനിവാസികളായ മലമ്പണ്ടാരങ്ങളുടെ ഭാഷ്യം കൂടി ഇതിനോട് ചേർത്ത് വായിക്കണം.

ഇനി ചിലരാകട്ടെ അയ്യപ്പസങ്കൽപ്പത്തിന് ബൗദ്ധപാരമ്പര്യം നിരീക്ഷിച്ചിട്ടുണ്ട്. വാവരു പള്ളി, അർത്തുങ്കൽ പള്ളി എന്നിവയുമായി ചേർത്തും അയ്യപ്പനെന്ന കൾട്ട് വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.

കഥകൾ എന്തൊക്കെയായിരുന്നാലും ചരിത്രം പറയുന്നതെന്തെന്നാൽ, ഇരുപതാം നൂറ്റാണ്ടിലെ ഏതോ ഒരു പോയന്റിൽ ഹിന്ദുക്കൾ, പ്രത്യേകിച്ച് ബ്രാഹ്മണർ അയ്യപ്പസങ്കൽപ്പം ഏറ്റെടുത്തു എന്നാണ്.

പച്ച ഇംഗ്ലീഷിൽ പറഞ്ഞാൽ, Many historians have come up with the notion that this cult has witnessed a transformation into the Brahmanic fold of Hinduism, especially in the twentieth century.

നിയമം അതിന്റെ വഴിക്ക് പോട്ടെ, ഞാനെന്റെ വഴിക്കും.

കഥകൾ കേട്ടും അതിനെച്ചുറ്റിയും സമയം കളയാനില്ല, ജീവിതം തന്നെയൊരു കഥയാക്കാനുള്ള തിരക്കിലാണ്.

സർവ്വം മംഗളം, ശുഭം.

2018 സെപ്റ്റംബർ 28, വെള്ളിയാഴ്‌ച

Women devotees regarding

Very bold verdict by the Supreme Court regarding Sabarimala temple.

Interestingly, very valid statement by one of the (women) Justice, 

"Notions of rationality can't be brought into matters of religion"

That's what we all say always!

https://indianexpress.com/article/india/sabarimala-verdict-live-updates-supreme-court-women-temples-kerala-5377598/

2018 സെപ്റ്റംബർ 27, വ്യാഴാഴ്‌ച

വിവാഹവും യജമാനനും വസ്തുവും

വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ല
ഭാര്യ ഭര്‍ത്താവിന്‍റെ ഉപഭോഗ വസ്തുവല്ല
ഭാര്യ ഭര്‍ത്താവിന്‍റെ ജംഗമസ്വത്തല്ല
ഭര്‍ത്താവ് ഭാര്യയുടെ ഉടമയല്ല
ഭര്‍ത്താവ് ഭാര്യയുടെ യജമാനനല്ല
പങ്കാളിയുടെ മേല്‍ നിയമപരമായ അധികാരം സ്ഥാപിച്ചെടുക്കുന്നത് തെറ്റ്

ആശംസകള്‍, ജഡ്ജിമാര്‍ക്കും, ജോസഫ്‌ ഷൈനും 

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ല, സുപ്രീം കോടതി

സ്ത്രീ-പുരുഷ സമത്വം പുതിയ മാനങ്ങളിലേക്ക്, ജനാധിപത്യവും.



2018 ഓഗസ്റ്റ് 13, തിങ്കളാഴ്‌ച

2018 ഫെബ്രുവരി 12, തിങ്കളാഴ്‌ച

ഭാഗാധാരം


.........................

മേല്‍പ്പറഞ്ഞ വസ്തുവും പുരയിടവും ……..രെജിസ്ട്രാഫീസില്‍ ..... നമ്പറായി രെജിസ്ട്രു ചെയ്തിട്ടുള്ള ഭാഗ ഉടമ്പടിയിലെ ........പട്ടിക പ്രകാരം എനിക്ക് സിദ്ധിച്ചതില്‍പ്പെട്ടതും സര്‍വ്വ സ്വാതന്ത്ര്യ സമേതം ഞാന്‍ കൈവശം വച്ചനുഭവിച്ചു വരുന്നതും ആകുന്നു.

എന്നെ ആശ്രയിച്ചു കഴിഞ്ഞു പോരുന്ന ഭാര്യയായ നിന്‍റെ കഴിച്ചിലിനും ഭാവി ജീവിത ഭദ്രതയ്ക്ക് വേണ്ടിയും നിനക്കുള്ള അവകാശമായും നിന്നോടുള്ള സ്നേഹം പ്രമാണിച്ചും താഴെ പട്ടിക വഹകള്‍ നിനക്കു അവകാശപ്പെടുത്തി തരുന്നതിന് ഞാന്‍ തീരുമാനിച്ചതനുസരിച്ച് പട്ടിക വഹകളില്‍ സ്ഥാപിച്ചു എനിക്കുള്ള സകലവിധമായ അവകാശ കൈവശങ്ങളും പരിഛെദം വേര്‍പെട്ടൊഴിഞ്ഞു ഇതിനാല്‍ ധനനിശ്ചയമായി നിനക്ക് പൂര്‍ണ്ണാവകാശപ്പെടുത്തി തന്നിരിക്കുന്നു. ഈ ആധാരം ആസ്പദമാക്കി പട്ടിക വഹകള്‍ ഇന്നു മുതല്‍ നീ കൈവശം വച്ചു നിന്‍റെ പേരില്‍ സര്‍ക്കാര്‍ നികുതി തീര്‍ത്തും മറ്റു ക്രയ വിക്രയങ്ങള്‍ നടത്തിയും സര്‍വ്വ സ്വാതന്ത്ര്യ സമേതം അനുഭവിച്ചു കൊള്ളേണ്ടതാകുന്നു.



മലയാള മ(വ)ങ്കന്‍ തന്‍റെ മങ്കക്ക് എഴുതിച്ചാര്‍ത്തിക്കൊടുക്കുന്ന വസ്തു/പുരയിട ഭാഗാധാരത്തിന്‍റെ പ്രധാന ഭാഗം ഇങ്ങനെയാണ്. അടിവരയുള്ള ഭാഗം ശ്രദ്ധിച്ചോളൂ..

2017 നവംബർ 13, തിങ്കളാഴ്‌ച

ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ്

ശൈശവം

വന്നയുടനെ താന്‍ വലിച്ചു കയറ്റിയ വായുവിന്റെതടക്കം സിറിഞ്ച്, സ്കാല്‍പല്‍, ഐ സി യു, എ സി, നഴ്സിംഗ് ചാര്‍ജ്ജ് എന്നിങ്ങനെ നിരയിട്ടു നീളുന്ന ബില്ലായിരുന്നു അവന്‍ ആദ്യമായി വാങ്ങിയത്. വീട്ടിലെത്തിയ അവന്‍ കിടന്നുറങ്ങാനൊരു രാരീരം തൊട്ടില്‍ വാങ്ങി. കുളിക്കാന്‍ ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍ എണ്ണയും സോപ്പും. ഉടുക്കാന്‍ ആൻഗ്രി ബേര്‍ഡ്സിന്റെ കുപ്പായങ്ങള്‍ വാങ്ങി. 

ബാല്യം

ദാഹിച്ചപ്പോള്‍ മില്‍മ പാലും  ഹോര്‍ലിക്സും വാങ്ങിക്കുടിച്ചു. വിശന്നപ്പോള്‍ ഓറിയോയും കിന്റര്‍ ജോയും വാങ്ങിത്തിന്നു. എല്‍ കെ ജിയില്‍ ചേര്‍ന്നപ്പോള്‍ ഐഡന്റിറ്റി തെളിയിക്കാനായി ഒരച്ഛനെയും അമ്മയെയും തേടിപ്പിടിച്ച് ആധാറിൽ ചേര്‍ത്തു. ബോംബെ ഡയിംഗ് യൂണിഫോമും ബാറ്റ ഷൂസും സ്കൂബി ഡേ ബാഗും ജോണ്‍സ് കുടയും വാങ്ങി സ്കൂളില്‍ പോയി. പിന്നീടെപ്പോഴോ ലെയ്സും ബിന്‍ഗോസും മഞ്ചും അന്നപൂര്‍ണ്ണ ആട്ടയും വാങ്ങിത്തുടങ്ങി. 

കൗമാരം

ഹൈസ്കൂളില്‍ എത്തിയപ്പോള്‍ ടൈറ്റാന്‍ വാച്ചും ആപ്പിള്‍ ഐ പോഡും ജിയോയും വാങ്ങി. പത്തിലെത്തിയപ്പോള്‍ ലെനോവോയുടെ ടച്ച്‌ സ്ക്രീനുള്ള നോട്ട്ബുക്ക് വാങ്ങി. പ്ലസ്‌ ടു കഴിഞ്ഞപ്പോള്‍ അമ്പത് കൊടുത്ത് ഒരു എഞ്ചിനീയറിംഗ് സീറ്റങ്ങ് വാങ്ങി.

യൗവ്വനം

മൈക്രോസോഫ്റ്റിൽ ജോലി വാങ്ങി. സ്കൈലൈന്‍ അപ്പാര്‍ട്ട്മെന്റും ഹോണ്ടാ സിറ്റിയും വാങ്ങി. ചിലത് തോന്നിത്തുടങ്ങിയപ്പോള്‍ കേരള മാട്രിമോണിയില്‍ സ്വയം കയറിയിരുന്ന് കൊടുത്ത്  916 ക്വാളിറ്റി ആഭരണങ്ങളും ബി എം ഡബ്ലുവും  സ്വന്തമായുള്ള അവളെ വാങ്ങി. കുത്തുള്ള കാമസൂത്ര വാങ്ങി ബോറടിച്ചപ്പോള്‍ തൊട്ടടുത്തുള്ള ക്ലിനിക്കില്‍ നിന്നും മോനെ വാങ്ങി. അങ്ങനെ വാങ്ങി, വാങ്ങി, വാങ്ങി ജീവിതം തന്നെ മടുത്തപ്പോള്‍ തോന്നി വാങ്ങാത്തതായി താന്‍ മാത്രമേ ഉള്ളൂ എന്ന്. ഐ വി എഫ് സൗകര്യമുള്ള ആശുപത്രി വിടുമ്പോള്‍ പണ്ടാദ്യമായി വാങ്ങിയ ബില്ലെടുത്ത് നോക്കാന്‍ തോന്നിയതപ്പോഴാണ്. ഐറ്റം നമ്പേഴ്സ് 23 ആന്‍ഡ്‌ 24, സ്പേം ചാര്‍ജ്ജും, യൂട്ടറസിന്റെ വാടകയും.

(അകാല)വാർദ്ധക്യം.

2017 മേയ് 28, ഞായറാഴ്‌ച

21 വയസ്സുള്ള ഒരു പെണ്‍കുട്ടി

21 വയസ്സില്‍ താഴെ മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി
(സ്ത്രീ പോലുമല്ല കേട്ടോ..)

അവള്‍/അവളെ ഇഷ്ടപ്പെടുന്ന ഒരു ആണ്‍കുട്ടി
(പുരുഷനുമല്ല!)

അവന്‍ തനിക്ക് ചേര്‍ന്നവന്‍ തന്നെയോ? എന്ന്‍

യുക്തിയോടെ നിര്‍ണ്ണയിക്കാനുള്ള കഴിവ് അവള്‍ക്കില്ല.

(ശ്ശോ, എന്താല്ലേ?)

ഇങ്ങനെ കഴിവില്ലാത്ത,

'ഹോര്‍മോണ്‍ തകരാറുകളുള്ള'

ഈ പെണ്‍കുട്ടി

എളുപ്പത്തില്‍ ആ ആണ്‍കുട്ടിയുടെ

പ്രേമവലയില്‍

ഇരയായി വീണു പോവുകയും

അവനെത്തന്നെ വിവാഹം കഴിക്കുകയും

പിന്നീട് പശ്ചാത്തപിക്കുകയും ചെയ്യും....

 (ആഹാ, അവള്‍ക്ക് അങ്ങനെ തന്നെ വരണം!)


തീര്‍ന്നില്ല,

21 വയസ്സില്‍ താഴെ പ്രായമുള്ള തങ്ങളുടെ മകള്‍ക്ക് അനുയോജ്യനായ ചെറുക്കനെ കണ്ടു പിടിക്കാനും അവള്‍ സന്തോഷത്തോടെ ജീവിക്കുന്നത് കാണാനും മാതാപിതാക്കള്‍ കലശലായി ആഗ്രഹിക്കുന്നു.

അതുകൊണ്ട് യുവറോണര്‍,

ഇത്തരം പെണ്‍കുട്ടികളുടേയും  മാതാപിതാക്കളുടേയും ക്ലേശങ്ങളും സംക്ഷോഭങ്ങളും തീര്‍ക്കാന്‍

ദയവ് ചെയ്ത് സുപ്രീംകോടതി ഇടപെട്ട്  നിയമമുണ്ടാക്കിത്തരണം. 

 
(കൊല്ലരുത് പ്ലീസ്, ഞാനായിട്ട് പറയുന്നതല്ല, ഒരു ഹൈക്കോടതി പണ്ടു പണ്ട് പറഞ്ഞതാണ് ഹേ !)

http://www.azhimukham.com/offbeat-court-should-not-behave-as-patriarchal-by-adv-hareesh/

http://docs.manupatra.in/newsline/articles/Upload/FDBC0C3C-BE0F-4417-9D21-CAEA8B83CDE0.pdf

മെയ്‌ 28, 2017

2016 നവംബർ 15, ചൊവ്വാഴ്ച

ദിശാബോധമില്ലാത്ത ഘോഷയാത്ര




കേരള സംസ്ഥാനം അതിന്‍റെ ഷഷ്ഠിപൂര്‍ത്തി നിറവില്‍ - ചില ചിന്തകള്‍, തിരിച്ചറിവുകള്‍


പഠനം 'ഉയര്‍ന്ന' ജോലിക്ക് വേണ്ടി മാത്രമോ? 
കേരള സംസ്ഥാനത്തിന്‍റെ ഷഷ്ഠിപൂര്‍ത്തി നിറവില്‍ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായ പ്രൊഫ. ആര്‍. വി. ജി. മേനോനുമായുള്ള ഒരു സംഭാഷണം മാതൃഭൂമി വാരാന്ത്യപ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു (ഒക്ടോബര്‍ 9, 2016). കുട്ടികളുടെ അഭിരുചികള്‍ക്ക് ഒട്ടുമേ വിലയില്ലെന്നും എഞ്ചിനീയറിംഗ് മെഡിസിന്‍ കാര്യങ്ങളില്‍ കേവല ഭ്രമം വിട്ട് ഒരു തരം മാനസിക അടിമത്തത്തിലാണ് കേരള ജനതയെന്നും അദ്ദേഹം വീക്ഷിക്കുന്നു. വിദ്യാഭ്യാസ കച്ചവടം, സ്വാശ്രയ സ്ഥാപനങ്ങളുടെ പെരുപ്പം, അവരെല്ലാവരും കൂടി വര്‍ഷാവര്‍ഷം പെരുവഴിയിലറക്കി വിടുന്ന തൊഴിലില്ലാപ്പടയുടെ വലിപ്പം, പൊതുവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ച, അധ്യാപക-വിദ്യാര്‍ഥി ബന്ധത്തിന്‍റെ പ്രസക്തി തുടങ്ങിയ കാലിക വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്ന ഈ സംഭാഷണം എഞ്ചിനീയര്‍മാരേയും ഡോക്ടര്‍മാരേയും മാത്രം പ്രസവിക്കാന്‍ കൊതിക്കുന്ന ഒരമ്മയായി ഒരു ദേശം മാറുന്നതിലുള്ള അപകടം പറഞ്ഞു തരുന്നുണ്ട്. 
ഇപ്പറഞ്ഞതില്‍ പൊതുവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ച നമ്മളേറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. പ്രാഥമിക വിദ്യാഭ്യാസം കുട്ടികളുടെ അവകാശമായി അംഗീകരിക്കുകയും അത് എത്രയും സൗജന്യമാക്കാമോ അത്രയും സൗജന്യമായി കൊടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ സ്കൂളുകളുടെ അവസ്ഥ എന്താണ്? കുട്ടികളില്ലാതെ പലതും പൂട്ടുന്നു. ഒരുപാട് ചര്‍ച്ചകള്‍ ചെയ്ത കാര്യം തന്നെ, വഞ്ചി തിരുനക്കരെ തന്നെയും. നവകേരള മിഷന്‍റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ പ്രതീക്ഷ ഇല്ലാതില്ല, പക്ഷെ സര്‍ക്കാര്‍ ശ്രമിച്ചതു കൊണ്ടാവുമോ? ഞാനും ശ്രമിക്കേണ്ടേ?


ഗര്‍ഭകാലത്ത് തന്നെ കുട്ടി ആണെന്നോ പെണ്ണെന്നോ ഉറപ്പിച്ച്, കുട്ടിയുടുപ്പുകളും കളിപ്പാട്ടങ്ങളും വാങ്ങി വയ്ക്കുന്ന അതേ മനോഭാവത്തോടെ തന്നെ കുട്ടിക്ക് രണ്ട് വയസ്സാവുന്നതിനും മുന്‍പേ എല്‍. കെ. ജി., യു. കെ. ജി. സ്കൂളുകള്‍ (അതും ഇംഗ്ലീഷ് മീഡിയം) കണ്ടു വയ്ക്കുകയും അവിടത്തേക്കുള്ള ഡെപ്പോസിറ്റും ഡോണേഷനും സ്വരുക്കൂട്ടുകയും ചെയ്യുന്നു മാതാപിതാക്കള്‍. എല്‍. കെ. ജി. യില്‍ കുട്ടി എത്തിപ്പെട്ടാലോ? രാവിലെ ആറര മുതല്‍, ക്ലാസ് തുടങ്ങുന്ന എട്ടു മണി വരെ സ്കൂള്‍ ബസ്സിലെ ആയക്കും, എട്ടു മുതല്‍ പതിനൊന്നു – പന്ത്രണ്ടു വരെയോ മൂന്ന്- നാല്  മണി വരെയോ ക്ലാസ് ടീച്ചര്‍ക്കും (മിസ്സ്‌ എന്ന്‍ പരിഭാഷ) അതിനു ശേഷം വീണ്ടും സ്കൂള്‍ ബസ്സിലെ ആയക്കും, വീട്ടിലെത്തിയാല്‍ വൈകിട്ട് വരെ അപ്പൂപ്പനും അമ്മൂമ്മക്കും കുട്ടിയുടെ ചാര്‍ജ്ജ് ഏല്‍പ്പിച്ച് താന്താങ്ങളുടെ ഔദ്യോഗിക തിരക്കിലേക്ക് തിരക്കിട്ട് പോകുന്ന രക്ഷാകര്‍ത്തൃത്വം. പിന്നീട് ഒന്നാം ക്ലാസിന്‍റെ കാര്യത്തിലും കുട്ടി പത്താം ക്ലാസിലെത്തുമ്പോഴും പ്ലസ്‌റ്റുവിലെത്തുമ്പോഴും ഇതേ വേവലാതി, ശരാശരി മലയാളിക്ക്!

ഫലമോ? 

ജീവിക്കാന്‍ 'കാശ്, ദുട്ട്, പണം, മണി, മണി' എന്ന്‍ മാത്രം വിശ്വസിക്കുന്ന;  രാഷ്ട്രീയ-സാമൂഹ്യ ബോധം കുറഞ്ഞ ഒരു യുവത. കോളയും കുടിച്ച് ടിവിയില്‍ പ്രീമിയര്‍ ലീഗ് കണ്ടു കൊണ്ടിരിക്കുമ്പോള്‍ കറണ്ട് പോയാല്‍ ഫ്യൂസ് പോയതാണെന്ന് പോലും മനസിലാവില്ല അവരില്‍ പലര്‍ക്കും. അടുക്കളയിലെ അല്ലെങ്കില്‍ കക്കൂസിലെ ഒരു ടാപ്പ് കേടായാല്‍ മാറ്റാനറിയില്ല. എല്ലാ അകം-പുറം പണികള്‍ക്കും പണിക്കാരെ തേടുന്ന എഞ്ചിനീയര്‍മാരും കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്മാരും അടങ്ങുന്ന ഒരു തലമുറ! അധ്വാനം വേണ്ട പണികള്‍ക്കെല്ലാം തമിഴനോ ബംഗാളിയോ വേണം, എന്നാലോ? അത്യധ്വാനം കൈമുതലാക്കിയിട്ടും കേറിക്കിടക്കാന്‍ കൂര പോലുമില്ലാത്ത അവരെ പരമപുച്ഛമാണ് താനും. തന്‍റെ കിണ്ണത്തിലേക്ക് ആവശ്യമുള്ളതൊക്കെ 'മറുനാട്ടില്‍ നിന്നും വണ്ടി കേറി ഇങ്ങെത്തിക്കൊള്ളും' എന്നുറച്ചു വിശ്വസിച്ച്, തന്‍റെ പേരിലുള്ള മണ്ണ് മുഴുവന്‍ കഷണം കഷണമാക്കി വിറ്റ് കാശാക്കുകയോ, അവിടെ കടം വാങ്ങി, മതിലുകളും കോടികളുടെ രമ്യ ഹര്‍മ്മങ്ങളും പണിഞ്ഞ് അതിനുള്ളില്‍ അടയിരിക്കുകയോ ചെയ്യുന്ന ശരാശരി മലയാളി ധാര്‍ഷ്ട്യം അലങ്കാരമായുണ്ട്. ചരക്ക് ലോറി സമരം പ്രഖ്യാപിച്ചാല്‍, കടകള്‍ അടഞ്ഞു കിടന്നാല്‍, എ. ടി. എമ്മുകള്‍ കാലിയായാല്‍, ജീവിതം വഴിമുട്ടുന്ന; തങ്ങളെത്തന്നെ കമ്പോളവ്യവസ്ഥക്ക് തീറെഴുതിക്കൊടുത്ത ജീവിതങ്ങള്‍. മതത്തിന്‍റെയും ജാതിയുടെയും രാഷ്ട്രീയവിശ്വാസങ്ങളുടെയും പേരില്‍ തമ്മില്‍ത്തമ്മില്‍ കൊന്നു തീര്‍ക്കുന്ന ഒരു ജനത. എല്ലാ ജൂണ്‍ അഞ്ചാം തീയതിയും ഒരേ കുഴിയില്‍ത്തന്നെ വൃക്ഷത്തൈകള്‍ വീണ്ടും വീണ്ടും നട്ട് സെല്‍ഫിയെടുക്കുന്ന  പരിസ്ഥിതി സ്നേഹികളായ, ട്രാഫിക് നിയമങ്ങള്‍ അടക്കം ജുഡീഷ്യറിക്ക് പുല്ലു വില കല്‍പ്പിക്കുന്ന യൗവ്വനങ്ങള്‍. 

സാമാന്യവല്‍ക്കരിക്കുകയല്ല, വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ ധാരാളമുണ്ട്. അറിവും വിവേകവും മനുഷ്യത്വവും ഉള്ളവര്‍; ഗൌതമിനെപ്പോലെ, മിനോണിനെപ്പോലെ, മിന്റുവിനെപ്പോലെ, സൂര്യകല്ല്യയെപ്പോലെ, വിദ്യാഭ്യാസത്തെ ഉയര്‍ന്ന തലങ്ങളിലേക്കുയര്‍ത്തിയ, അതിന്‍റെ യഥാര്‍ത്ഥ നിര്‍വ്വചനത്തിലേക്കെത്തിച്ച ഒരുപാട് പേര്‍;  പരിസ്ഥിതി സഹയാത്രികര്‍; വീടുകളില്‍, സ്കൂളുകളില്‍ മണ്ണറിഞ്ഞു കൃഷി ചെയ്യുന്നവര്‍; അവര്‍ക്ക് വെളിച്ചമായി, തണലായി അവരുടെ മാതാപിതാക്കളും. മതമില്ലാത്ത 'ജീവന്മാരായി' കുട്ടികളെ വളര്‍ത്തുന്നവരും ഇപ്പോളും അതിന് ശ്രമിച്ചുകൊണ്ടിരിക്കുന്നവരും വളര്‍ത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടവരും ധാരാളമുണ്ടിവിടെ. 

(ഒന്ന് കൂടി ചേര്‍ക്കട്ടെ, ഞങ്ങളുടെ കുട്ടിയെ മതമില്ലാത്ത, മത–ജാതി പേരു-ചിഹ്നങ്ങളില്ലാത്ത  'ജീവനായി' ജീവിക്കുവാനും സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ത്ത് പഠിപ്പിക്കാനും ഒന്നല്ല, പല തൊഴിലുകള്‍ ഒരു മടിയും കൂടാതെ ചെയ്യാന്‍ കെല്‍പ്പുള്ള, സ്വതന്ത്ര ചിന്തകളുള്ള, അറിവും വിവേകവും മനുഷ്യത്വവും ശാസ്ത്രീയാവബോധവും യുക്തിഭദ്രതയുമുള്ള ഒരു മനുഷ്യനായി ജീവിക്കാന്‍ അവന്‍റെ അമ്മ സമ്മതിക്കും എന്നുറച്ചു വിശ്വസിക്കുന്ന ഞാനുമുണ്ടിവിടെ, അത് 'ഞങ്ങളുടെ' തീരുമാനമായിരിക്കണമെന്ന അത്യാഗ്രഹത്തോടെ തന്നെ. അതിന് വേണ്ടി Invest in the Future എന്ന്‍ പേരിട്ടിരിക്കുന്ന ഒരു അജണ്ടയും ആസൂത്രണത്തില്‍ ഉണ്ട്). 

പൊതുവിദ്യാഭ്യാസ സമ്പ്രദായങ്ങളെത്തന്നെ വെല്ലുവിളിച്ചുകൊണ്ട്, പതിനായിരങ്ങളോ ലക്ഷങ്ങളോ ഡോണേഷന്‍ നല്‍കി, എല്‍. കെ. ജി. യിലും യു. കെ. ജി. യിലും ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും മാത്രം പഠിപ്പിച്ചാലേ കുട്ടികള്‍ 'പഠിയുക'യുള്ളൂവെന്ന അബദ്ധ ധാരണയും ‘പാവപ്പെട്ടവന്‍റെ’ സര്‍ക്കാര്‍ സ്കൂളുകളെപ്പറ്റി കേള്‍ക്കുമ്പോള്‍ തന്നെയുള്ള 'ഉന്നതകുല' ജാതരുടെ വിമ്മിഷ്ടവും മാറ്റിയെടുക്കേണ്ടവ തന്നെയല്ലേ?

ഇനി അങ്ങനെയല്ല എങ്കില്‍, സര്‍ക്കാര്‍ സ്കൂളുകളുടെ നിലവാരവും അവിടത്തെ ടീച്ചര്‍മാരുടെ യോഗ്യതകളും, മറ്റ് പ്രൈവറ്റ് സ്കൂളുകളുടേതിനെ അപേക്ഷിച്ച് തുലോം കുറവാണെന്ന് അവരും കൂടെ സര്‍ക്കാരും സമ്മതിക്കട്ടെ.

നിങ്ങള്‍ നിങ്ങളുടെ കുട്ടികളുടെ മാര്‍ക്കറ്റിംങ്ങ് എക്സിക്യുട്ടീവുകളോ?

ഈയിടെയാണ് Helicopter Parenting നെപ്പറ്റി വായിച്ചത്. തങ്ങളുടെ മക്കളുടെ പിറകെ ക്യാമറ കണ്ണുകളുമായി ഒരു Helicopter പോലെ ചുറ്റിയടിച്ച് അവരെ സദാ surveillance ല്‍ ആക്കുന്ന വിദ്യയാണത്. പെണ്‍കുട്ടിയെങ്കില്‍ പറയേണ്ടല്ലോ പുകില്‍! മാതാപിതാക്കള്‍ ജീവിക്കുന്നത് തന്നെ മക്കളെ പഠിപ്പിച്ചു വലുതാക്കി,  ജോലി നേടിക്കൊടുത്ത്, തങ്ങള്‍ക്കും കുടുംബത്തിനും ഇഷ്ട്ടപ്പെട്ട, തങ്ങളുടെ 'സ്റ്റാറ്റസിനൊത്ത' കല്യാണം നടത്തിക്കൊടുക്കാനാണെന്നുള്ള വിശ്വാസ പ്രമാണത്തെയാണ് ഇവിടെ ചികില്‍സിക്കേണ്ടത്. 

മലയാളി കപട നാട്യക്കാരനോ?

വേറൊരു സംഭാഷണത്തിലേക്ക് വരാം. മാതൃഭൂമി വാരാന്ത്യപ്പതിപ്പ്, ഒക്ടോബര്‍ 9, 2016. അവിടെ ഡോ. എം. ജി. എസ്. നാരായണനാണ്. ജാതിയുടെയും മതത്തിന്‍റെയും മറ്റ് ജീര്‍ണിച്ച സാമൂഹ്യാവസ്ഥകളുടേയും തടങ്കലില്‍, കാപട്യവും ആത്മവഞ്ചനയും വര്‍ധിച്ച അവസ്ഥയില്‍ ഒരു ഹിപ്പോക്രാറ്റായിട്ടാണ് ഓരോ മലയാളിയും തന്‍റെ ജീവിതം ജീവിച്ച് തീര്‍ക്കുന്നതെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. കേരളം ഒരു secular ദേശമല്ല എന്നും രാഷ്ട്രീയവും കക്ഷിരാഷ്ട്രീയവും വിഭിന്നമാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. സ്ത്രീകളുടെയും ആദിവാസികളുടേയുമൊക്കെ ഏറെ പരിതാപകരമായ ജീവിതങ്ങള്‍, കേരളം ഒരു ആധുനിക സമൂഹമാവാത്തതിന്‍റെ തെളിവുകല്‍ തന്നെയത്രെ. നമ്മുടെ പൊതുമനോഭാവം സ്ത്രീ-വിരുദ്ധവുമാണ്. സംസ്കാര നവീകരണത്തിനാവശ്യമായ വിദ്യാഭ്യാസത്തിന്‍റെ കുറവും നമ്മുക്കുണ്ടെന്നു വിശ്വസിക്കുന്ന അദ്ദേഹത്തിന് പക്ഷെ, പുതു തലമുറയില്‍ ഏറെ പ്രതീക്ഷയുണ്ട്.

തന്‍റെ മാത്രം ജീവിതം 'സെറ്റില്‍ ആന്‍ഡ്‌ സേഫ്' ആക്കുക എന്ന ശരാശരി മലയാളിയുടെ സ്വപ്നമാണ് ഇവിടെ ചികില്‍സിക്കപ്പെടേണ്ടത്. അഥവാ, എന്തൊക്കെയോ കാണാതെ പഠിച്ച്, ഏതൊക്കെയോ പരീക്ഷകള്‍ പാസ്സായി, ജോലി നേടി, കല്യാണം കഴിച്ച്, കുട്ടികളെ ഉണ്ടാക്കി, ഒരു വീട് വച്ച്, ഒരു കാറ് വാങ്ങി, ഇങ്ങനെയൊക്കെ ആവാന്‍ കഴിവില്ലാത്തവരെ ഉപദേശിച്ചു നന്നാക്കാനുള്ള യോഗ്യതയും നേടി അങ്ങനെ ജീവിച്ചു തീര്‍ക്കുന്ന ജീവിതത്തെ.  

ഒരു മതത്തിലും ജാതിയിലും പെടാതെയും കക്ഷിരാഷ്ട്രീയത്തിന്‍റെ തണലിലല്ലാതെയും ഇവിടെ ജീവിക്കാന്‍ പറ്റില്ലെന്നും ‘മതത്തിലില്ലാത്ത ജീവന്മാരായി’ വളരാന്‍ കുട്ടികളെ അനുവദിച്ചു കൂടാ എന്നുമുള്ള മുതിര്‍ന്ന ബോധ്യങ്ങള്‍ നിഷ്കരുണം തള്ളിക്കളയപ്പെടേണ്ടത് തന്നെ. 


സംസ്കാരത്തെപ്പറ്റിയും പൈതൃകത്തെപ്പറ്റിയും അലറിക്കൊണ്ട്; ഐതിഹ്യങ്ങളേയും കഥകളേയും ചരിത്രത്തെയും ഒറ്റ നൂലില്‍ കെട്ടി, വാക്കുകളിലൂടെയും പാഠപുസ്തകങ്ങളിലൂടെയും ഒരു പുതിയ തലമുറയുടെ മുഴുവന്‍ തലച്ചോറിലേക്ക് തിരുകിക്കയറ്റാനുള്ള ശ്രമങ്ങള്‍ ചെറുക്കപ്പെടേണ്ടത് തന്നെ. 
നമ്മുടെ ഭരണഘടന അനുശാസിക്കുന്ന ഈ ഉത്തരവാദിത്തങ്ങള്‍ ശ്രദ്ധിക്കൂ:



It shall be the (fundamental) duty of every citizen of India

1) to promote harmony and the spirit of common brotherhood amongst all the people of India transcending religious, linguistic and regional or sectional diversities; to renounce practices derogatory to the dignity of women; 

2) to develop the scientific temper, humanism and the spirit of inquiry and reform; 

3) to safeguard public property and to abjure violence




2011 ജൂൺ 25, ശനിയാഴ്‌ച

ലോക്പാല്‍, M. Sc.

ഇതിനു തൊട്ടുമുന്‍പുള്ള ഒരു പോസ്റ്റില്‍ ശ്രീമാന്‍ അന്നാ ഹസാരേക്ക് ഞാന്‍ എഴുതിയ എഴുത്ത് വായിച്ച, എന്നെ പ്രൈമറി സ്കൂളില്‍ പഠിപ്പിച്ച ഒരു ടീച്ചര്‍ (അതോ എന്നെ 'പഠിക്കാന്‍ അയച്ചിരുന്ന' കാലത്ത് അവിടെ ജോലി ചെയ്തിരുന്നവരോ?) വിളിച്ച് 'ശ്ശി' ശകാരിച്ചു. താടിമീശ നരച്ചു തുടങ്ങുമ്പോഴെങ്കിലും എനിക്ക് ബുദ്ധി വയ്ക്കുമെന്ന്, ഞാന്‍ നന്നാവുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു പോലും!

അത് മനസ്സില്‍ തറച്ചു കേട്ടോ.....

സത്യമായും ഇന്ന് മുതല്‍ ഞാന്‍ നല്ലവനാവാന്‍ ശ്രമിക്കുകയാണ്, വിശ്വാസം വരുന്നില്ലെങ്കില്‍ ഈ പോസ്റ്റു തുടര്‍ന്ന് വായിച്ചു നോക്കൂ......


ലോക്പാല്‍, M. Sc. (ലോക്പാല്‍, March September completed)
..........................................................................................................

M. Sc. (March September completed) എന്നത് ബിരുദാനന്തര ബിരുദ ഡിഗ്രി അല്ല. പണ്ട്, SSLC മാര്‍ച്ചിലും സെപ്റ്റംബറിലും തുടര്‍ച്ചയായി എഴുതി പേരെടുക്കുന്നവര്‍ക്ക് നാട്ടുകാര്‍ കൊടുത്തിരുന്ന ബിരുദമാണ്. അതുപോലെ തന്നെയാണ് ലോക്പാല്‍ ബില്ലിന്‍റെയും കാര്യം, 1968മുതല്‍ ഇങ്ങോട്ട് ഇത് പത്താം തവണയാണ് പാസാവാന്‍ കഴിയാതെ ഉഴലുന്നത്. അതിദുര്‍ഘടാവസ്ഥയിലുള്ള ആ ബില്ലിന്‍റെ കഥയാണിത്‌.

മുന്‍കൂര്‍ ജാമ്യം:

വിവിധ ഇംഗ്ലീഷ് വെബ്പേജുകളില്‍ നിന്നും ന്യൂസ്‌ ആര്‍ട്ടിക്കിളുകളില്‍ നിന്നും ലോക്പാല്‍ ബില്ലിനെപ്പറ്റിയും ജനലോക്പാല്‍ ബില്ലിനെപ്പറ്റിയും വായിച്ച് ഇതെന്തു സംഗതികളാണെന്ന് എന്നെ മനസിലാക്കുവാനായി ഞാന്‍ തന്നെ തയ്യാറാക്കിയ കുറിപ്പാണിത്. കുറെയേറെ കാര്യങ്ങള്‍ വിട്ടു പോയിട്ടുണ്ടാവാം (ചിലപ്പോള്‍ ചില്ലറ തെറ്റുകളുമുണ്ടാവാം) . ഇതൊരിക്കലും ഈ വിഷയത്തിനെ സംബന്ധിച്ച ഒരു ആധികാരിക റഫറന്‍സ് അല്ലേയല്ല ! എന്നിരുന്നാലും സംഗതികളുടെ കിടപ്പുവശം അറിയാന്‍ താല്‍പര്യം ഉള്ളവര്‍ക്ക്‌ ഒരു ചെറിയ തുടക്കം ആയിക്കോട്ടെ എന്ന് ഞാനും കരുതി.


ലോക്പാലിന്‍റെ ഉറവിടം സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ നിന്നും ലോകമൊട്ടുക്കും വ്യാപിച്ച ഓംബുട്സ്മാന്‍ എന്ന ആശയമാണ്. 'ലോക' (ജനങ്ങള്‍)‍, 'പാല' (സംരക്ഷകര്‍) എന്നീ സംസ്കൃത വാക്കുകളില്‍ നിന്നുമാണ് ലോക്പാല്‍ എന്ന വാക്കിന്‍റെ ജനനം.

എന്താണ് ലോക്പാല്‍ ബില്‍?

ഉന്നതതലങ്ങളിലെ അഴിമതികള്‍ തടയുവാനുള്ള നിയമനിര്‍മാണമാണ് ലോക്പാല്‍ ബില്‍ മുന്നോട്ടു വക്കുന്നത്. മന്ത്രിമാര്‍, മറ്റുദ്യോഗസ്ഥര്‍ തുടങ്ങി പ്രധാനമന്ത്രി വരെ എത്തും ഇതിന്‍റെ ഉപയോക്താകള്‍, ക്ഷമിക്കണം, ഇതിന്‍റെ പരിധിയില്‍ വരുന്നവര്‍.

ബില്ലിന്‍റെ ചരിത്രം:

1968 മുതല്‍ ഇന്നോളം 42 വര്‍ഷങ്ങള്‍ക്കിടയില്‍ 10 തവണകള്‍ പാര്‍ലമെന്‍റില്‍ വിജയത്തിനായി പൊരുതിയ ചരിത്രമാണ് ലോക്പാല്‍ ബില്ലിന്‍റെത്. അഴിമതി നിര്‍മ്മാര്‍ജ്ജനത്തിനുള്ള നയങ്ങള്‍ ആവിഷ്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 1966-ല്‍ നിയോഗിച്ച സന്താനം കമ്മറ്റിയുടെ റിപ്പോര്‍ട്ടാണ് ലോക്പാല്‍ എന്ന ബില്ലിലേക്ക് നയിച്ചത്‌. അന്നു തൊട്ടിന്നു വരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ്‌ മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ബില്‍ പാസ്സാക്കപ്പെട്ടിട്ടില്ല.

1968, 71 വര്‍ഷങ്ങളില്‍ ഇന്ദിരാഗാന്ധി; 77- ല്‍ മൊറാര്‍ജി ദേശായി; 85- ല്‍ രാജീവ് ഗാന്ധി; 89- ല്‍ വി. പി. സിങ് ; 96- ല്‍ ദേവഗൌഡ; 98, 2001 വര്‍ഷങ്ങളില്‍ വാജ്‌പേയി; 2005, 2008 വര്‍ഷങ്ങളില്‍ മന്‍മോഹന്‍സിങ് എന്നീ പ്രധാനമന്ത്രിമാര്‍ ഇതിനു വേണ്ടി ശ്രമിച്ചിരുന്നു, പക്ഷെ അപ്പോളൊന്നും ഇത് രാജ്യസഭയില്‍ പാസ്സായി നിയമമായി വന്നിട്ടില്ല.

എന്താണ് ജനലോക്പാല്‍ ബില്‍?

സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റികള്‍ തയ്യാറാക്കി പാസ്സാക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ലോക്പാല്‍ ബില്ലിന്‍റെ എല്ലാ പ്രായോഗിക പഴുതുകളും അടച്ചു കൊണ്ട് ജനസമ്മതിയോടെയാണ് ജനലോക്പാല്‍ ബില്ലിന്‍റെ കരട് തയ്യാറാക്കപ്പെട്ടത്. സര്‍വ്വീസില്‍ നിന്നും വിരമിച്ച ഐ. പി. എസ്. ഉദ്യോഗസ്ഥരായ ശാന്തിഭൂഷണ്‍, കിരണ്‍ ബേദി; സുപ്രീംകോടതി മുന്‍ ജസ്റ്റിസ്‌ എന്‍. സന്തോഷ്‌ ഹെഗ്‌ഡെ; സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍; മുന്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ ജെ. എം. ലിംഗ്ദോ എന്നിവര്‍ ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ (IAC) എന്ന സൊസൈറ്റിയുമായി ചേര്‍ന്നാണ് ജനലോക്പാല്‍ ബില്ലിന്‍റെ കരടുരൂപം തയ്യാറാക്കിയത്‌. പിന്നീടത്‌ National Campaign for People's Right to Information (NCPRI) അതിന്‍റെ കമ്മറ്റിയില്‍ അവതരിപ്പിച്ചു.

ജനലോക്പാല്‍ ബില്ലിലെ പ്രധാന ആശയങ്ങള്‍:

1. ദേശീയാടിസ്ഥാനത്തില്‍ ലോക്പാല്‍ എന്ന പേരിലും സംസ്ഥാനാടിസ്ഥാനത്തില്‍ ലോകായുക്ത എന്ന പേരിലും അഴിമതി വിരുദ്ധ സമ്പ്രദായത്തിനു (ഓംബുഡ്സ്മാന്‍) വേണ്ട നിയമനിര്‍മ്മാണം നടത്തുക.

2. സുപ്രീംകോടതിയുടെയും ക്യാബിനറ്റ്‌ സെക്രട്ടറിയേറ്റിന്‍റെയും കാര്യത്തിലെന്ന പോലെ ക്യാബിനറ്റ്‌ സെക്രട്ടറിയും ഇലക്ഷന്‍ കമ്മിഷനുമായിരിക്കും ഇതിന്‍റെ മുഖ്യ കാര്യാധിപര്‍, അതുകൊണ്ടു തന്നെ സര്‍ക്കാരിന് അതീതവുമായിരിക്കും.

3. ജഡ്ജിമാര്‍, ഐ. എ. എസ്. ഉദ്യോഗസ്ഥര്‍, പൌരപ്രമുഖര്‍, തുടങ്ങിയവര്‍ ചേര്‍ന്നുള്ള കമ്മറ്റിയായിരിക്കും, തികച്ചും സുതാര്യമായി ലോക്പാലിനെയും ലോകായുക്തയെയും തെരഞ്ഞെടുക്കുക. വീഡിയോ റെക്കോര്‍ഡ്‌ ചെയ്ത ഈ നടപടികള്‍ പിന്നീട് പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കും.

4. എല്ലാ മാസവും ലോകായുക്തയുടെ വെബ്‌സൈറ്റില്‍ കിട്ടിയ പരാതികള്‍, എടുത്ത നടപടികള്‍, എടുക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാക്കും.

5. കേസുകളില്‍ നടപടി എടുക്കുവാനുള്ള സമയം രണ്ടു കൊല്ലത്തില്‍ അധികമാവില്ല.

6. അഴിമതി നടന്നുവെന്നു തെളിയിക്കപ്പെട്ടാല്‍ പ്രതിയില്‍ നിന്നും സര്‍ക്കാര്‍ ഖജനാവിനുണ്ടായ നഷ്ടം ഈടാക്കും.

7. ലോക്പാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതികള്‍ രണ്ടു മാസത്തിനുള്ളില്‍ തീര്‍പ്പാക്കി വേണ്ട നടപടികള്‍ കൈക്കൊള്ളും.


ലോക്പാല്‍ ബില്ലും (ഡ്രാഫ്റ്റ്‌, 2010) ജനലോക്പാല്‍ ബില്ലും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍:

1. അഴിമതിക്കെതിരെ സ്വമേധയാ കേസ്‌ എടുക്കാനോ പൊതുജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കുവാനോ ലോക്പാലിനു അധികാരമില്ല. ലോക്സഭാ സ്പീക്കര്‍, രാജ്യസഭാ അധ്യക്ഷന്‍/അധ്യക്ഷ എന്നിവരിലൂടെയുള്ള പരാതികള്‍ മാത്രം സ്വീകരിക്കും. എന്നാല്‍ ജനലോക്പാലിനാവട്ടെ, സ്വമേധയാ കേസ്‌ എടുക്കുവാനും മറ്റും അധികാരമുണ്ട്.

2. മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട്‌ കൊടുക്കുവാന്‍ ചുമതലപ്പെട്ട ഒരു ഉപദേശക സമിതി മാത്രമാണ് ലോക്പാല്‍. ജനലോക്പാലിനാവട്ടെ, വിചാരണയില്‍ കുറ്റം തെളിയിക്കപ്പെട്ട ഏതൊരാള്‍ക്കും ശിക്ഷ വിധിക്കുവാനുള്ള അധികാരമുണ്ട്.

3. ലോക്പാലിനു ക്രിമിനല്‍ കേസുകളില്‍ FIR തയ്യാറാക്കുവാനുള്ള പോലീസ് അധികാരം ഇല്ല, ജനലോക്പാലിനു ഇതുണ്ട്.

4. ലോക്പാലും CBI-യും തമ്മില്‍ യാതൊരു ബന്ധവുമില്ല. എന്നാല്‍ഏതൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ജഡ്ജിക്കും രാഷ്ട്രീയപ്രവര്‍ത്തകനും എതിരെയുള്ള കേസുകള്‍ പഠിച്ച് വിചാരണ ചെയ്യാന്‍ തക്ക അധികാരം നല്‍കുന്നതിനായി മുഖ്യവിജിലന്‍സ്‌ കമ്മിഷന്‍ (CVC), വിജിലന്‍സ് വിഭാഗം, CBI-യുടെ അഴിമതി വിരുദ്ധ വിഭാഗം എന്നിവ ജനലോക്പാലില്‍ ലയിപ്പിക്കും.

5. കുറ്റം തെളിയിക്കപ്പെട്ടാല്‍ 6 മാസം മുതല്‍ 7 വര്‍ഷം വരെ തടവ്‌ ശിക്ഷ വിധിക്കാനെ ലോക്പാലിനു അധികാരമുള്ളൂ. എന്നാല്‍ ജനലോക്പാലിനാവട്ടെ, 5 വര്‍ഷം മുതല്‍ ആജീവനാന്ത തടവ്‌ വരെ വിധിക്കാനുള്ള അധികാരമുണ്ട്.

6. ലോക്പാലിന്‍റെ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ഇടപെടലുകള്‍ അനുവദിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ലോക്പാലിനതീതനായാണ് വിഭാവനം ചെയ്തിട്ടുള്ളത്. ലോക്പാലില്‍ തെറ്റായി പരാതി നല്കുന്നയാളില്‍ നിന്നും 50,000 രൂപ പിഴ ഈടാക്കാനും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ മുന്‍പ് പറഞ്ഞിട്ടുള്ളതു പോലെ, രാഷ്ട്രീയ ഇടപെടലുകളില്ലാതെ തികച്ചും സുതാര്യമായിരിക്കും ജനലോക്പാലിന്‍റെ തെരഞ്ഞെടുപ്പ്‌.


എന്തു കൊണ്ട് ഈ ബില്ലിങ്ങനെ പാസ്സവാതെ കയില് കുത്തുന്നു എന്ന് മനസ്സിലായിക്കാണുമല്ലോ!

ഇപ്പറഞ്ഞ ജനലോക്പാല്‍ ബില്‍ പ്രകാരം രാജ്യത്ത് നിയമനിര്‍മ്മാണം സാധ്യമാക്കുന്നതിനുള്ള ഭഗീരഥ പ്രയത്നത്തിലാണ് പ്രമുഖ ഗാന്ധിയനായ ശ്രീ അന്നാ ഹസാരെ (ഡോ. കിസന്‍ ബാബുറാവു ഹസാരെ), അത്രയൊന്നും പ്രയത്നം ചെയ്യാതെ, ചെയ്യാന്‍ ഉദ്ദേശവുമില്ലാതെ പ്രശസ്തിക്കു വേണ്ടി ശ്രമിച്ച, സ്കോട്ട്‌ലന്‍ഡില്‍ ദ്വീപുള്ള സ്വാമിയാകട്ടെ, ചുരിദാറിട്ടുഎല്ലാവരെയും പറ്റിച്ചു കടന്നും കളഞ്ഞു!


.............................
അടിക്കുറിപ്പ്‌ : ചൂടുള്ള വാര്‍ത്ത ഡല്‍ഹിയില്‍ നിന്നും - ലോക്പാല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ നിലപാടുകള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ പൂര്‍ണപിന്തുണ. ഈ വിഷയത്തില്‍ ആര്‍ക്കു മുന്നിലും മുട്ടുമടക്കില്ലെന്നും ഉദ്ദേശിച്ച രീതിയില്‍ ബില്ലുമായി മുന്നോട്ടു പോകുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതിയോഗം വ്യക്തമാക്കി. അന്നാ ഹസാരെയുടെ നേതൃത്വത്തിലുള്ള പൊതുസമൂഹ പ്രതിനിധികള്‍ ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു!!
...............................
ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തിയാല്‍, ഹസാരെജി, രാഷ്ട്രം അങ്ങേക്ക് മാപ്പ് നല്‍കില്ല.....

ജൂലൈ 2, ശനി, 2011