.........................
മേല്‍പ്പറഞ്ഞ വസ്തുവും
പുരയിടവും ……..രെജിസ്ട്രാഫീസില്‍ .....
നമ്പറായി രെജിസ്ട്രു ചെയ്തിട്ടുള്ള ഭാഗ ഉടമ്പടിയിലെ ........പട്ടിക പ്രകാരം
എനിക്ക് സിദ്ധിച്ചതില്‍പ്പെട്ടതും സര്‍വ്വ സ്വാതന്ത്ര്യ സമേതം ഞാന്‍ കൈവശം
വച്ചനുഭവിച്ചു വരുന്നതും ആകുന്നു.
എന്നെ ആശ്രയിച്ചു കഴിഞ്ഞു
പോരുന്ന ഭാര്യയായ നിന്‍റെ കഴിച്ചിലിനും
ഭാവി ജീവിത ഭദ്രതയ്ക്ക് വേണ്ടിയും നിനക്കുള്ള അവകാശമായും നിന്നോടുള്ള
സ്നേഹം പ്രമാണിച്ചും താഴെ പട്ടിക വഹകള്‍ നിനക്കു അവകാശപ്പെടുത്തി തരുന്നതിന് ഞാന്‍
തീരുമാനിച്ചതനുസരിച്ച് പട്ടിക വഹകളില്‍ സ്ഥാപിച്ചു എനിക്കുള്ള സകലവിധമായ അവകാശ
കൈവശങ്ങളും പരിഛെദം വേര്‍പെട്ടൊഴിഞ്ഞു ഇതിനാല്‍ ധനനിശ്ചയമായി നിനക്ക് പൂര്‍ണ്ണാവകാശപ്പെടുത്തി
തന്നിരിക്കുന്നു. ഈ ആധാരം ആസ്പദമാക്കി പട്ടിക വഹകള്‍ ഇന്നു മുതല്‍ നീ കൈവശം വച്ചു
നിന്‍റെ പേരില്‍ സര്‍ക്കാര്‍ നികുതി തീര്‍ത്തും മറ്റു ക്രയ വിക്രയങ്ങള്‍ നടത്തിയും സര്‍വ്വ
സ്വാതന്ത്ര്യ സമേതം അനുഭവിച്ചു കൊള്ളേണ്ടതാകുന്നു.
മലയാള മ(വ)ങ്കന്‍ തന്‍റെ
മങ്കക്ക് എഴുതിച്ചാര്‍ത്തിക്കൊടുക്കുന്ന വസ്തു/പുരയിട ഭാഗാധാരത്തിന്‍റെ പ്രധാന
ഭാഗം ഇങ്ങനെയാണ്. അടിവരയുള്ള ഭാഗം ശ്രദ്ധിച്ചോളൂ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ