ജനുവരി ഒന്നു മുതല്‍ റേഷന്‍ സബ്സിഡി ബാങ്ക് വഴി നല്‍കും. റേഷന്‍ വിതരണത്തില്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മൂന്നു തലത്തിലുള്ള പരിഷ്കാരങ്ങളില്‍ ഒന്നാണത്രെ ഇത്.
കിലോഗ്രാമിന് 2 രൂപക്ക് റേഷന്‍ കടകളില്‍ ലഭിക്കുന്ന അരിയുടെ യഥാര്‍ത്ഥ വില 8 രൂപ 90 പൈസയാണ്. ഇതില്‍ 6 രൂപ 90 പൈസ സബ്സിഡിയും 2 രൂപ ഉപഭോക്താവ് കൊടുക്കേണ്ടതുമാണ്. ഇനി വരുന്നപരിഷ്കാരം ഇങ്ങനെ: എല്ലാ ഉപഭോക്താക്കളും ബാങ്ക് അക്കൗണ്ട് തുടങ്ങി അധികൃതരെ അറിയിക്കുക, ഇത് നിര്‍ബന്ധമാണ്. 6 രൂപ 90 പൈസ വച്ച് അരിയുടെ വില (സബ്സിഡി മാത്രം) അക്കൗണ്ടില്‍ വരും, 2 രൂപ തന്‍റെതായി ചേര്‍ത്ത് റേഷന്‍ കടയില്‍ നിന്നും 8 രൂപ 90 പൈസക്ക് അരി വാങ്ങാം. സംഗതി കൊള്ളാം, പക്ഷെ നടക്കാന്‍ പോകുന്നത് എന്തായിരിക്കും?
ജീവിച്ചു പോകുന്നതിനായി കാശു 'റോളിങ്ങ്' നടത്തുന്നതില്‍ വല്ല 'എവര്‍ റോളിങ്ങ്' ട്രോഫിയുമുണ്ടെങ്കില്‍ അത് എല്ലാ വര്‍ഷവും സ്വന്തമാക്കാന്‍ ത്രാണിയുള്ള ഞാനടക്കമുള്ള ശരാശരി മലയാളിയുടെ അക്കൗണ്ടില്‍ വന്നു വീഴുന്ന ഈ 'അരിപ്പണം' എപ്പോള്‍ മറ്റാവശ്യങ്ങള്‍ക്ക് വേണ്ടി 'ചൂണ്ടി'യെന്നു ചോദിച്ചാല്‍ മതി. ഇനി റേഷന്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടും 'പിള്ളേര്‍ക്ക് പള്ള വീര്‍പ്പിക്കാന്‍ അരി കൂടിയേ തീരൂ' എന്ന് കട്ടായം പറയുന്ന ഗൃഹനാഥയുടെ പേരിലായിട്ടും കാര്യമില്ല, എ. ടി. എം. എന്‍റെ കയ്യിലായിരിക്കുമല്ലോ!
ഈ പരിഷ്കാരം വന്നതിനു ശേഷം രണ്ടു പഠനങ്ങള്‍ക്ക് സാധ്യതയേറുന്നുണ്ട്,
ഒന്ന്: ജനുവരിക്ക് മുമ്പും പിമ്പും റേഷന്‍ കടകളിലെ 'അരിനീക്കം'
രണ്ട് : ജനുവരിക്ക് മുമ്പും പിമ്പും ബീവറേജസിലെ 'കുപ്പിനീക്കം'
ഞാനെന്തായാലും ഡിസംബര്‍ 31 വരെയുള്ള കാര്യങ്ങളെപ്പറ്റി മാത്രമേ ചിന്തിച്ചിട്ടുള്ളൂ, അന്നു ലോകം അവസാനിക്കും എന്നൊരു പറച്ചില്‍ കേള്‍ക്കുന്നുണ്ടല്ലോ, നേരം പുലര്‍ന്നാല്‍ മാത്രം പുതുവര്‍ഷം!
ജയ്ഹിന്ദ്,
തിങ്കള്‍ നവംബര്‍ 12, 2012
(ഇപ്പോഴും ഇങ്ങനെയുള്ള വാര്‍ത്തകള്‍ എന്നെ അറിയിച്ചു കൊണ്ടിരിക്കുന്നത് ദിനപ്പത്രമാണ്, അതിടുന്നാതാവട്ടെ, ഏതാണ്ട് 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ന്യൂസ്‌പേപ്പര്‍ 'ബോയും').

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ