പണിമുടക്കില്‍ സഹകരിക്കാത്ത 'അധ്യാപഹയരെ' ഒരു പാഠം
പഠിപ്പിക്കാന്‍ സമരക്കാര്‍ സ്റ്റാഫ് മുറിയുടെ വാതില്‍പ്പഴുതില്‍ ഇട്ടു വച്ച
നായ്ക്കുരണപ്പൊടി ദേഹത്തു വീണ പത്തു വിദ്യാര്‍ത്ഥികളും ഒരു അധ്യാപികയും
ആശുപത്രിയില്‍ - വാര്‍ത്ത
പണ്ടെങ്ങോ വായിച്ചതോര്‍മ്മ വരുന്നു: ഹെഡ്‌മാഷ്
ബോബനോടും മോളിയോടും അനവസരത്തിലെ ഡി. ഇ. ഓ. സന്ദര്‍ശനം ഒന്ന് 'മാനേജ്' ചെയ്യാന്‍
ആവശ്യപ്പെട്ടു. അവര്‍ രണ്ടു പേരും കൃത്യമായി പണിയെടുത്തു, പുള്ളിക്കാരന് നല്ല
ഭക്ഷണം നല്‍കി സല്‍ക്കരിച്ച ശേഷം ചൊറിയണം അരച്ചു കലക്കിയ വെള്ളത്തില്‍ മുക്കിയ
തൂവ്വാല കൈയും മുഖവും തുടക്കാന്‍ കൊടുത്തു, സംഗതി ക്ലീന്‍!
തനത് ഓര്‍ഗാനിക് ഉല്‍പന്നങ്ങള്‍ നിത്യജീവിതത്തില്‍
സുസ്ഥിരമായി ഉപയോഗിച്ചു കൊണ്ട് ഫുകുവോകയുടെ പാത പിന്തുടരുന്ന സമരക്കാര്‍ക്ക് അഭിവാദ്യങ്ങള്‍!
പ്രകൃതിയിലേക്ക് നോക്കുക, നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും അവിടെ
പരിഹാരങ്ങളുണ്ട്.
പെന്‍ഷന്‍ വേണമോ വേണ്ടയോ എന്നുള്ളത് ഒരു കാര്യം,
അത് സാമ്പത്തിക വിശാരദന്മാര്‍ക്ക് വിട്ടു കൊടുക്കുന്നു. പക്ഷെ എന്‍റെ ആശയക്കുഴപ്പം
മുഴുവന്‍ താഴെ കൊടുത്തിട്ടുള്ള പട്ടികയിലാണ്, ആവശ്യം എന്തുമാകട്ടെ, ആരൊക്കെയാണ്
സമരം ചെയ്യുന്നത് എന്നതാണെന്‍റെ വിഷയം
പട്ടിക: സമര മുന്നണികള്‍
പട്ടിക: സമര മുന്നണികള്‍
ഭരണം കൈയാളുന്നത്
|
സമരം ചെയ്യുന്നവര്‍
|
സമരത്തില്‍ പങ്കെടുക്കാത്ത 'കരിങ്കാലികള്‍'
|
സ്മാര്‍ട്ട് വര്‍ക്ക്
|
പാര്‍ട്ടി A
|
പാര്‍ട്ടി B അനുഭാവികള്‍
|
പാര്‍ട്ടി A അനുഭാവികള്‍
|
സമരം ചെയ്യുന്ന പാര്‍ട്ടി B അനുഭാവികളായ അധ്യാപകര്‍ക്കെതിരെ പാര്‍ട്ടി
A അനുഭാവികളായ വിദ്യാര്‍ഥികളെ തെരുവിലിറക്കുക
|
പാര്‍ട്ടി B
|
പാര്‍ട്ടി A അനുഭാവികള്‍
|
പാര്‍ട്ടി B അനുഭാവികള്‍
|
സമരം ചെയ്യുന്ന പാര്‍ട്ടി A അനുഭാവികളായ അധ്യാപകര്‍ക്കെതിരെ പാര്‍ട്ടി
B അനുഭാവികളായ വിദ്യാര്‍ഥികളെ തെരുവിലിറക്കുക
|
ഇവിടെ ഒന്നാമത്തെ കേസില്‍ പാര്‍ട്ടി A അനുഭാവികളും രണ്ടാമത്തെ കേസില്‍ പാര്‍ട്ടി B അനുഭാവികളും പൂര്‍ണമായും
ഭരണക്കാരുടെ തീരുമാനങ്ങള്‍ അംഗീകരിക്കുന്നുണ്ടോ? അതോ, ആവശ്യമില്ലാത്ത
പൊല്ലാപ്പുകള്‍ വേണ്ടെന്നു വച്ച് ഇരിക്കുകയാണോ?
ഇതൊരു ചെറിയ താരതമ്യ പഠനം മാത്രം, പാര്‍ട്ടികളുടെ
എണ്ണം കൂടുമ്പോള്‍ സംഗതി ആകെ കൈവിട്ട കളിയായിപ്പോകും. Straight forward ആയ
എന്‍റെ ജര്‍മന്‍ സുഹൃത്തുക്കളോട് ‘Everything in India Depends up on Something’ എന്ന
സൂത്രവാക്യം പറഞ്ഞു മനസ്സിലാക്കാന്‍ പെട്ട പാട് എനിക്കേ അറിയൂ!
ഡയസ്നോണ്‍ എന്ന ഐഡിയ തലയിലുദിച്ചയാളെ കുമ്പിട്ടു തൊഴണം!
ഡയസ്നോണ്‍ ഉണ്ടെങ്കിലും അവധി എടുക്കേണ്ടവര്‍
എടുക്കുന്നുണ്ട് എന്നാണ് അറിവ്. ഹൈസ്കൂള്‍ സമരകാലം ഓര്‍മ്മ വരുന്നു. എന്‍റെ
ക്ലാസ്സിലേക്കും പഠിപ്പു മുടക്കാന്‍ വരണമെന്ന് സമരക്കാരോട് ആവശ്യപ്പെട്ട് അവരെയും
കാത്ത് ആദ്യ പീരിയഡില്‍ ഇടക്കിടെ പുറത്തേക്കും നോക്കി ഇരിക്കും, അവര്‍ വരുമ്പോള്‍
ഹൃദയം തുടി കൊട്ടും. എല്ലാവരും ഇറങ്ങിപ്പോകാനുള്ള ആഹ്വാനം കേട്ട് വളരെ വിഷണ്ണ
ഭാവത്തില്‍ ടീച്ചറെ നോക്കും, 'ഇവരെന്നെ പഠിക്കാന്‍ അനുവദിക്കുന്നില്ലല്ലോ, ഞാനെന്തു
ചെയ്യേണ്ടൂ'? എന്ന ഭാവത്തില്‍. പിന്നീട് സമരവീരന്മാരെപ്പറ്റി സ്റ്റാഫ് മുറിയില്‍
നടക്കുന്ന അപവാദ പ്രചരണങ്ങളില്‍ പങ്കെടുക്കും, കൈ നനയാതെ അങ്ങനെ എത്ര മീനുകളെ
പിടിച്ചിരിക്കുന്നു?
ജനുവരി 11, വെള്ളിയാഴ്ച,
2013
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ