ജീവിതത്തിന്‍റെ
മധുരസംവല്‍സരങ്ങള്‍ മുഴുവനും തമ്പ്രാക്കള്‍ക്ക് വേണ്ടി പണയപ്പെടുത്തിയവരേ...
ജന്മം
കൊണ്ടു മാത്രം തമ്പ്രാക്കണ്ണിയില്‍ ഇഴചേര്‍ത്തതായി മുദ്രചാര്‍ത്തപ്പെട്ടതിന്‍റെ നൊമ്പരത്തോടെ,
തലകുനിച്ചുള്ള അഭിവാദ്യങ്ങള്‍.
'അടിമപ്പെടുത്താന്‍
തീവ്രമായി ആഗ്രഹിക്കുന്നവരോ, അടിപ്പെടാന്‍ ജന്മം കൊണ്ട് മാത്രം നിയുക്തരായവരോ,
ആരാണ് ആദ്യം മാറേണ്ടത്'? എന്ന ചോദ്യം ഇപ്പോഴും നിലനില്‍ക്കുന്നു. ഒപ്പം നിന്ന്
മാറേണ്ടതിന്‍റെ, വികസിക്കേണ്ടതിന്‍റെ
ആവശ്യകത മനസ്സിലാക്കാന്‍ പറ്റാത്ത വിധം അന്തരീക്ഷം സംഘര്‍ഷഭരിതവുമായിരിക്കുന്നു.
ചില കണ്ണികള്‍ പൊട്ടിക്കപ്പെടാനുള്ളതാണ്,
അവ പൊട്ടുക തന്നെ ചെയ്യും.
ഫെബ്രുവരി 20, 2016
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ