"പഠിക്കാന്‍ ആഗ്രഹം ഉണ്ടെങ്കിലും അതിനു വേണ്ട യാതൊന്നും ഇല്ലാത്തവരാണ് ഇവിടുത്തെ വിദ്യാര്‍ഥികള്‍. ................. പദ്ധതിയിലൂടെ അവര്‍ക്കും ഇപ്പോള്‍ നന്നായി പഠിക്കാന്‍ കഴിയുന്നു. നല്ലൊരു ഭാവി സ്വപ്നം കാണാന്‍ കഴിയുന്നു. പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. ഈ വര്‍ഷവും അവര്‍ക്കു വേണ്ട സഹായങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു."
മാതൃഭൂമി ദിനപ്പത്രം അതിന്‍റെ ഒരു വിദ്യാഭ്യാസ പദ്ധതിയുടെ പരസ്യം കൊടുത്തപ്പോള്‍, അതിലൂടെ തന്‍റെ വിദ്യാര്‍ഥികളുടെ അവസ്ഥ വിവരിച്ചിരിക്കുന്നു, ഒരു സര്‍ക്കാര്‍ എല്‍. പി. സ്കൂള്‍ ഹെഡ്മിസ്‌ട്രസ്!
"ഇവിടെ യാതൊന്നും ഇല്ലാ, ഇല്ലാ" എന്ന്‍ സര്‍ക്കാരിനോട് പറഞ്ഞു മടുത്തിട്ടായിരിക്കുമല്ലെ അവസാനം ദിനപ്പത്രം കനിഞ്ഞപ്പോള്‍ ഇത്ര സന്തോഷിക്കുന്നത്?
ഇത് വായിക്കുന്ന, കുറച്ചെങ്കിലും സാമ്പത്തിക ശേഷിയുള്ള ആരെങ്കിലും തന്‍റെ മക്കളെ സര്‍ക്കാര്‍ സ്കൂളില്‍ വിടുമോ?
(ഒരുപക്ഷെ, പരസ്യമായത് കൊണ്ട് പത്രക്കാര്‍ തന്നെ കുറച്ച് ഓവറാക്കിയതായിരിക്കുമോ?)
പൊതുവിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താന്‍ പുറത്തു നിന്നും സംഭാവന വാങ്ങുന്നത് ശരിയെങ്കില്‍ അത് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചെയ്യുന്നതല്ലേ ഉചിതം? ഓരോരോ സ്കൂളുകളുടെ പേരില്‍ എന്തിന് പരസ്യങ്ങള്‍ വരണം?
എനിക്ക് വളരെയധികം പ്രതീക്ഷയുണ്ട്, നവകേരള മിഷന്‍റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍; പിന്നെയുള്ളതോ? 2018-ല്‍ ആമ്പല്ലൂര്‍ ഗവണ്മെന്‍റ് ജൂനിയര്‍ ബേസിക് സ്കൂളിലേക്ക് ഒരു വിദ്യാര്‍ഥിയെ പറഞ്ഞയക്കണമെന്ന അത്യാഗ്രഹവും!
എല്ലാം ശരിയാവുമായിരിക്കുമല്ലേ?
മെയ് 14, 2017

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ