മുങ്ങിക്കപ്പല്‍ ദുരന്തത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു
അതിര്‍ത്തിയില്‍മൂന്നു മലയാളി ജവാന്മാര്‍ കൊല്ലപ്പെട്ടു
ജപ്പാനില്‍ ഭൂചലനം, കുടുങ്ങിക്കിടക്കുന്നവരില്‍ രണ്ടു മലയാളികള്‍ ഉണ്ടെന്ന് സംശയം
മലയാളികള്‍, തമിഴര്‍, കന്നഡിഗര്‍, ഗുജറാത്തികള്‍, പഞ്ചാബികള്‍, ബീഹാറികള്‍........................
എവിടെ ഭാരതീയര്‍?
ആ വലിയ മനുഷ്യന്‍ പറഞ്ഞ 'നാനാത്വത്തില്‍ ഏകത്വം' എന്ന സംഭവത്തില്‍ എത്രമാത്രം വെള്ളം ചേര്‍ക്കപ്പെട്ടു?
ലോകത്തിന്‍റെ അല്ലെങ്കില്‍ ഭൂമിയുടെ വിലാസത്തില്‍ അറിയപ്പെടാന്‍ തന്നെയാണ് എന്‍റെ ആഗ്രഹം.
But, I have to obey certain rules and regulations for living in a country, especially for crossing the country boundaries. In that sense, claiming an 'Indian identity' than a 'Universal identity' is not that much perplexing to me. But what to say about these state-wise identities?
............................
പ്രസംഗമെല്ലാം കഴിഞ്ഞ് കണ്ണാടി നോക്കിയപ്പോള്‍ ചിരി വന്നു, കോന്ത്രമ്പല്ല് എനിക്കു തന്നെ. തൂലികാനാമം ആമ്പല്ലൂരന്‍! ഭാരതീയനുമല്ല, മലയാളിയുമല്ല, അതിനും ഒരുപാട് ഒരുപാട് കീഴെ! കഷ്ടം !
അതെങ്ങനെ പഠിച്ചതല്ലേ പാടൂ?
എത്ര യുക്തിവാദി ആയാലും പെട്ടെന്ന് ഞെട്ടിയാല്‍ "ദൈവമേ" എന്ന് വിളിക്കുന്നത് അങ്ങേരില്‍ വിശ്വാസം ഉള്ളത് കൊണ്ടാണോ? അല്ല, ഉള്ളിന്‍റെയുള്ളില്‍ "ദൈവമേ" വിളി കുത്തിവച്ച് വളര്‍ത്തപ്പെട്ടത് കൊണ്ടല്ലേ?