21 വയസ്സില്‍ താഴെ മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി
(സ്ത്രീ പോലുമല്ല കേട്ടോ..)
അവള്‍/അവളെ ഇഷ്ടപ്പെടുന്ന ഒരു ആണ്‍കുട്ടി
(പുരുഷനുമല്ല!)
അവന്‍ തനിക്ക് ചേര്‍ന്നവന്‍ തന്നെയോ? എന്ന്‍
യുക്തിയോടെ നിര്‍ണ്ണയിക്കാനുള്ള കഴിവ് അവള്‍ക്കില്ല.
(ശ്ശോ, എന്താല്ലേ?)
ഇങ്ങനെ കഴിവില്ലാത്ത,
'ഹോര്‍മോണ്‍ തകരാറുകളുള്ള'
ഈ പെണ്‍കുട്ടി
എളുപ്പത്തില്‍ ആ ആണ്‍കുട്ടിയുടെ
പ്രേമവലയില്‍
ഇരയായി വീണു പോവുകയും
അവനെത്തന്നെ വിവാഹം കഴിക്കുകയും
പിന്നീട് പശ്ചാത്തപിക്കുകയും ചെയ്യും....
(ആഹാ, അവള്‍ക്ക് അങ്ങനെ തന്നെ വരണം!)
തീര്‍ന്നില്ല,
21 വയസ്സില്‍ താഴെ പ്രായമുള്ള തങ്ങളുടെ മകള്‍ക്ക് അനുയോജ്യനായ ചെറുക്കനെ കണ്ടു പിടിക്കാനും അവള്‍ സന്തോഷത്തോടെ ജീവിക്കുന്നത് കാണാനും മാതാപിതാക്കള്‍ കലശലായി ആഗ്രഹിക്കുന്നു.
അതുകൊണ്ട് യുവറോണര്‍,
ഇത്തരം പെണ്‍കുട്ടികളുടേയും മാതാപിതാക്കളുടേയും ക്ലേശങ്ങളും സംക്ഷോഭങ്ങളും തീര്‍ക്കാന്‍
ദയവ് ചെയ്ത് സുപ്രീംകോടതി ഇടപെട്ട് നിയമമുണ്ടാക്കിത്തരണം.
(കൊല്ലരുത് പ്ലീസ്, ഞാനായിട്ട് പറയുന്നതല്ല, ഒരു ഹൈക്കോടതി പണ്ടു പണ്ട് പറഞ്ഞതാണ് ഹേ !)
http://www.azhimukham.com/offbeat-court-should-not-behave-as-patriarchal-by-adv-hareesh/
http://docs.manupatra.in/newsline/articles/Upload/FDBC0C3C-BE0F-4417-9D21-CAEA8B83CDE0.pdf
മെയ് 28, 2017