2018, ജൂലൈ 5, വ്യാഴാഴ്‌ച

കഥ തുടരുന്നു

http://www.mathrubhumi.com/news/kerala/abhimanyu-sfi-maharaja-s-college-1.2936505

കലി, വഴക്ക്, വെറുപ്പ്, യുദ്ധം, ചക്രവ്യൂഹം, അഭിമന്യു, കഥ തുടരുന്നു... 

നവാഗതരെ സ്വാഗതം ചെയ്യുന്ന പോസ്റ്റര്‍ പതിപ്പിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണത്രെ.

പ്രസ്ഥാനങ്ങള്‍ക്ക് രക്തസാക്ഷികള്‍ ആവശ്യമാണ്, അണികളില്‍ പലര്‍ക്കും അതൊരു ഹരവുമാണ്. അവരുടെ ചുവരെഴുത്തുകള്‍ തന്നെ നോക്കൂ...

".....നെഞ്ചിനു നേരെ ചീറി വരുന്ന വടിവാളിന്‍റെ ശീല്‍ക്കാരം കേള്‍ക്കുമ്പോള്‍ പിന്തിരിഞ്ഞ്  പൊത്തിലൊളിക്കുന്നവരല്ല ഞങ്ങള്‍. കൊണ്ടും കൊടുത്തും കൊല ചെയ്യപ്പെട്ടും തന്നെയാണ്  മണ്ണില്‍ ഞങ്ങള്‍ നിവര്‍ന്ന് നിന്നത്. അക്രമത്തെ അക്രമം കൊണ്ട് നേരിടുന്ന കാലത്തെ മാടിവിളിക്കരുത്. ഞങ്ങള്‍ക്ക് നേരെ ഉയരുന്ന കൈ താഴും മുമ്പ് വെട്ടിമാറ്റാന്‍ ഞങ്ങള്‍ക്കറിയാം. പൊരുതി മരിച്ചാലും തോറ്റു മടങ്ങരുതെന്ന് പഠിപ്പിച്ച ധീരരുടെ പ്രസ്ഥാനത്തെ വെല്ലുവിളിക്കാന്‍ നീയൊക്കെ സ്വരുക്കൂട്ടി വച്ച ആയുധക്കൂമ്പാരങ്ങള്‍ മതിയാകാതെ വരും. കാലം ഒരൊറ്റ രാത്രി കൊണ്ട് അവസാനിക്കുന്നില്ല....." (എവിടെ കണ്ട പോസ്റ്ററെന്നും ആരുടെയെന്നും തല്‍ക്കാലം പറയുന്നില്ല).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ