ഇന്നെല്ലാവര്‍ക്കും
വേണ്ടതിലധികം 'രാമായണമാസാരംഭം ആശംസകള്‍' കിട്ടിക്കാണുമല്ലോ.
പഞ്ഞ മാസമായ കര്‍ക്കിടകത്തില്‍
ഇടമുറിയാതെ പെയ്യുന്ന മഴയില്‍ പുറത്തിറങ്ങാനാവാതെ വിശപ്പ് കൊണ്ട് ഗതി കെട്ടങ്ങനെ കുത്തിരിയ്ക്കെ,
പണ്ടേതോ മുത്തച്ഛനോ മുത്തശ്ശിയോ തുടങ്ങി വച്ച ഒരേര്‍പ്പാടാകാം ഈ രാമായണം വായന.
അല്ലാതെ കര്‍ക്കിടക മാസത്തിന് രാമായണവുമായി വല്ല ബന്ധവുമുണ്ടെന്ന് കരുതാന്‍
തരമില്ല.
കര്‍ക്കിടകത്തില്‍ മാത്രമല്ല, ഏതു സമയത്തും രാമായണശീലുകള്‍ ഈണത്തില്‍
ചൊല്ലിയാല്‍ ഈണം ഉറയ്ക്കും, താളത്തില്‍ ചൊല്ലിയാല്‍ താളവും. ഇനി ഉച്ചാരണശുദ്ധിയാണ് ലക്ഷ്യമെങ്കില്‍ അക്ഷരസ്ഫുടതയോടെ ചൊല്ലാം. പക്ഷെ ഇതിനൊക്കെ രാമായണം
തന്നെ വേണമെന്നില്ല കേട്ടോ, ആശാന്‍റെയോ വള്ളത്തോളിന്റെയോ ഓ എന്‍ വി യുടെയോ കവിതകള്‍
മതി. അതല്ലെങ്കില്‍ ബഷീറിന്റെയോ എം ടി യുടെയോ കഥകള്‍ ആയാലും മതി. കഥകള്‍ എന്നും കഥകള്‍
തന്നെ, കാവ്യങ്ങള്‍ അങ്ങനെയും. ഇനി കര്‍ക്കിടക മാസത്തില്‍ കേരളത്തിലെ മുറിവൈദ്യന്മാര്‍ കൊണ്ടാടുന്ന ചില ഉത്സവങ്ങളെപ്പറ്റി വായിക്കാന്‍ ഈ ലിങ്ക് തുറക്കൂ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ