2018, ജൂലൈ 5, വ്യാഴാഴ്‌ച

Regularly and Occasionally


സ്ഥിരമായി (regularly) മാലിന്യങ്ങളും; വല്ലപ്പോഴുമൊക്കെ (occasionally) കുട്ടികളുമല്ലാതെ എന്തെങ്കിലും ഉല്‍പ്പാദിപ്പിക്കാന്‍ പറ്റുമോ എന്ന ചിന്തയിലും പ്രയത്നത്തിലുമാണ്. പാലക്കാട് ഒരിടത്ത് കുറച്ച് നെല്‍കൃഷി ചെയ്യുന്ന തിരക്കിലാണ്. രണ്ടരയേക്കറില്‍ ജ്യോതി മട്ടയും ASD വെള്ളയും നട്ടിട്ടുണ്ട്  ഇപ്പോള്‍. 'ചെലവില്ലാ പ്രകൃതി കൃഷി' literally അങ്ങനെ തന്നെ ആണോ? എന്ന പരീക്ഷണത്തിലുമാണ്. കുറേക്കാലമായി ആലോചിക്കുന്ന കാര്യമാണ്. ഇന്ധനവും ചെല്ലും ചെലവും തന്ന് ഊട്ടി വളര്‍ത്തിയതാവട്ടെ, എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയവും. ഗിരീശനും അരുണും കൂടെയുണ്ട്. കൃഷ്ണന്‍കുട്ടി, പപ്പന്‍, ജേപീ തുടങ്ങി കുറേപ്പേര്‍ സഹായത്തിനും.


കര്‍ഷകനാണ്, വരട്ടെ, കണ്ടറിയണം, കൊണ്ടും!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ