2018, ജൂലൈ 17, ചൊവ്വാഴ്ച

മഴ, മഴയോടു മഴ, ചില ചിന്താശകലങ്ങള്‍





മഴ ദുരിതം അനുഭവിക്കുന്നവരോടൊപ്പം തന്നെ ഞാനും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയവര്‍ക്ക് ഹൃദയം നിറഞ്ഞ സല്യൂട്ടും. ഭീതി വേഗമൊഴിയട്ടെ, ജനജീവിതം സാധാരണ നിലയിലേക്ക് വേഗം വരട്ടെ.



പക്ഷെ ചിലത് കൂടി ചിന്തിക്കാനുണ്ട് ഇപ്പോള്‍. വീടുകളുടേയും തെരുവുകളുടേയും നഗരങ്ങളുടേയും ആസൂത്രണത്തിന്‍റെ കാര്യത്തില്‍. 
ചതുപ്പെന്നോ വയലെന്നോ വകതിരിവില്ലാതെ ഭൂമി വാങ്ങിക്കൂട്ടി, അതില്‍ കിട്ടാവുന്നിടത്തു നിന്നൊക്കെ കടം വാങ്ങി വല്യക്കാട്ടം ബംഗ്ലാവുകളും കെട്ടിടങ്ങളും പണിഞ്ഞ്, ചുറ്റും ആളുയരത്തില്‍ യമണ്ടന്‍ മതിലും നിവര്‍ത്തി, ഇത്തിരിപ്പോന്ന റോഡുകളുമുണ്ടാക്കി വെള്ളം അങ്ങുമിങ്ങും പോക്കാതെ ആക്കി വച്ചാല്‍, ഇതുപോലത്തെ മഴ വരുമ്പോള്‍ പൊരപ്പുറത്ത് കയറി കുത്തിരിയ്ക്കാം. പരിസ്ഥിതി ബോധവും വകതിരിവും ലവലേശം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു ജന്തു ഭൂമുഖത്തുണ്ടെങ്കില്‍ അതിന്‍റെ പേരാണോ മനുഷ്യന്‍? 

മുങ്ങി, മൂവാറ്റുപുഴ......
മൂവാറ്റുപുഴയില്‍ നിന്നുമുള്ള ഈ വാര്‍ത്ത‍, അവിടത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങിയ കാര്യവും ജനങ്ങളുടെ ദുരിതങ്ങളും വരച്ചിടുന്നുണ്ട്. 


എന്നാല്‍ അതേ ദിവസത്തെ വേറൊരു വാര്‍ത്ത ഒന്ന് നോക്കൂ..




ദേവിക്കായി പ്രകൃതി പ്രത്യേകം ഒരുക്കിയതാണത്രെ. പുഴവെള്ളത്തി മുങ്ങിയാണത്രെ ദേവി പുണ്യമാസമായ ക്കടകത്തെ വരവേറ്റത് ! വലിയ പുണ്യദിനം തന്നെ !

എന്തൊക്കെയാണിവിടെ ഒളിച്ചു കടത്തപ്പെടുന്നത്? 



പുഴവെള്ളത്തിൽ മുങ്ങിയാണ് ദേവി പുണ്യമാസമായ കർക്കടകത്തെ വരവേറ്റത്.......

Read more at: http://www.mathrubhumi.com/ernakulam/news/moovattupuzha-1.2976842
 

പുഴവെള്ളത്തിൽ മുങ്ങിയാണ് ദേവി പുണ്യമാസമായ കർക്കടകത്തെ വരവേറ്റത്.......

Read more at: http://www.mathrubhumi.com/ernakulam/news/moovattupuzha-1.2976842
പ്പൊക്കം‌ 1200 കുടുംബങ്ങളെ മാറ്റും, ഭീതിയൊഴിയാതെ ജനങ്ങൾ......

Read more at: http://www.mathrubhumi.com/ernakulam/news/moovattupuzha-1.2976831
മഴ, വെള്ളപ്പൊക്കം‌ 1200 കുടുംബങ്ങളെ മാറ്റും, ഭീതിയൊഴിയാതെ ജനങ്ങൾ......

Read more at: http://www.mathrubhumi.com/ernakulam/news/moovattupuzha-1.2976831

മഴ ദുരിതം തുടരുന്നു; പലയിടത്തും വെള്ളപ്പൊക്കം, ജനം സുരക്ഷാതീരത്തേയ്ക്ക്...

Read more at: https://www.manoramaonline.com/news/latest-news/2018/07/17/monsoon-live-updates-tuesday.html

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ