2018, ജൂലൈ 18, ബുധനാഴ്‌ച

ആണ്‍കുട്ടികളെ വളര്‍ത്തുന്ന അമ്മമാരേ......


വാട്ട്സ് ആപ്പിലും ഫേസ് ബുക്കിലും പ്രചരിക്കുന്ന ചില നിര്‍ദ്ദോഷങ്ങളായ തമാശകളെപ്പറ്റി ചില ചിന്തകള്‍.


ഒരു സാമ്പിള്‍ തമാശയിതാ:
പത്രോസ് ചേട്ട പുതിയ കാറു വാങ്ങി; ഹൈവേയി പത്രാസി 100 കിലോമീറ്റ വേഗത്തി ഓടിക്കുകയായിരുന്നു. സൈറ മുഴക്കി പോലീസ് ജീപ്പ് പിറകെയെത്തി. സ്പീഡു കൂട്ടിയിട്ടും ജീപ്പ് പിറകെ വന്നുകൊണ്ടിരുന്നു. പിന്നെ അയാളോത്തു. എത്ര നേരം ഇങ്ങനെ ഓടും. വരുന്നത് വരട്ടെ പാതയുടെ അരികു ചേത്ത് കാറ് നിത്തി. പോലീസ് സ്പെക്ട അരികിലെത്തി. ചോദ്യം ചെയ്യാ തുടങ്ങി.
അല്പം സരസനായിരുന്ന ഇസ്പെക്ട  പറഞ്ഞു  'ഓഫീസി പോകാ ലേറ്റ് ആയി എന്ന് പറയരുത്... അമ്മായി അച്ഛ ആക്സിഡന്റ് ആയി ഹോസ്പിറ്റലി ആണെന്നും പറയരുത്......സാധാരണ കേക്കാത്ത തെങ്കിലും കാരണം ഉണ്ടെങ്കി പറഞ്ഞോളൂ. ചാജ് ചെയ്യാതെ വിടാം".

പത്രോസ് ഒരു നിമിഷം ആലോചിച്ച, എന്നിട്ട് പറഞ്ഞു "സാ എന്റെ ഭാര്യ ഒരു ഷം മുമ്പ് ഒരു പോലീസ് സ്പെക്ടറുടെ കൂടെ ഒളിച്ചോടിപ്പോയി. ജീപ്പ് പിന്തുടന്നു വരുന്നതു കണ്ടപ്പോ ഞാ വിചാരിച്ചു ഭാര്യയെ തിരികെ ഏപ്പിക്കാനാണെന്ന് " സ്പെക്റ്റ  പൊട്ടിച്ചിരിച്ചു കൊണ്ട് സ്ഥലം വിട്ടു.
******************

ഇനി ചിന്തകള്‍ വരട്ടെ:
തമാശ ആസ്വദിച്ചോ? എന്നു ചോദിച്ചാ, ഇല്ല എന്നു ഖേദത്തോടെ തന്നെ പറയേണ്ടി വരും. ഇതി ഒളിച്ചിരിക്കുന്ന സ്ത്രീവിരുദ്ധത തന്നെ കാരണം. ഒളിച്ചോടിപ്പോകുന്ന, പിന്നീട് 'തിരിച്ചേല്‍പ്പിക്ക'പ്പെടുന്ന (!)  ഭത്താക്കന്മാരെപ്പറ്റി അധികം കേക്കാറില്ല കേട്ടോ.ഭാര്യ എന്നാ തന്റെ കീഴി ജീവിക്കേണ്ടവളാണെന്നും, യൂസ്‌ ലസ് ആണെന്നും,  ചുമ്മാ അങ്ങ് ഒളിച്ചോടിപ്പോയേക്കുമെന്നും, തിരിച്ചുവരുന്നതിനെ പേടിക്കണമെന്നും ധ്വനിയുള്ള, വളരെ നിദ്ദോഷമെന്ന് ഒറ്റനോട്ടത്തി തോന്നിക്കുന്നതുമായ ഇത്തരം തമാശക ഇതു വായിക്കുന്ന കുട്ടികളെ എങ്ങനെ സ്വാധീനിക്കും എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

2018, ജൂലൈ 17, ചൊവ്വാഴ്ച

കര്‍ക്കിടകം വീണ്ടും


ഇന്നെല്ലാവര്‍ക്കും വേണ്ടതിലധികം 'രാമായണമാസാരംഭം ആശംസകള്‍' കിട്ടിക്കാണുമല്ലോ.
പഞ്ഞ മാസമായ കര്‍ക്കിടകത്തില്‍ ഇടമുറിയാതെ പെയ്യുന്ന മഴയില്‍ പുറത്തിറങ്ങാനാവാതെ വിശപ്പ്‌ കൊണ്ട് ഗതി കെട്ടങ്ങനെ കുത്തിരിയ്ക്കെ, പണ്ടേതോ മുത്തച്ഛനോ മുത്തശ്ശിയോ തുടങ്ങി വച്ച ഒരേര്‍പ്പാടാകാം ഈ രാമായണം വായന. അല്ലാതെ കര്‍ക്കിടക മാസത്തിന് രാമായണവുമായി വല്ല ബന്ധവുമുണ്ടെന്ന് കരുതാന്‍ തരമില്ല.
കര്‍ക്കിടകത്തില്‍ മാത്രമല്ല, ഏതു സമയത്തും രാമായണശീലുകള്‍ ഈണത്തില്‍ ചൊല്ലിയാല്‍ ഈണം ഉറയ്ക്കും, താളത്തില്‍ ചൊല്ലിയാല്‍ താളവും. ഇനി ഉച്ചാരണശുദ്ധിയാണ്‌ ലക്ഷ്യമെങ്കില്‍ അക്ഷരസ്ഫുടതയോടെ ചൊല്ലാം. പക്ഷെ ഇതിനൊക്കെ രാമായണം തന്നെ വേണമെന്നില്ല കേട്ടോ, ആശാന്‍റെയോ വള്ളത്തോളിന്റെയോ ഓ എന്‍ വി യുടെയോ കവിതകള്‍ മതി. അതല്ലെങ്കില്‍ ബഷീറിന്റെയോ എം ടി യുടെയോ കഥകള്‍ ആയാലും മതി. കഥകള്‍ എന്നും കഥകള്‍ തന്നെ, കാവ്യങ്ങള്‍ അങ്ങനെയും.

മഴ, മഴയോടു മഴ, ചില ചിന്താശകലങ്ങള്‍





മഴ ദുരിതം അനുഭവിക്കുന്നവരോടൊപ്പം തന്നെ ഞാനും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയവര്‍ക്ക് ഹൃദയം നിറഞ്ഞ സല്യൂട്ടും. ഭീതി വേഗമൊഴിയട്ടെ, ജനജീവിതം സാധാരണ നിലയിലേക്ക് വേഗം വരട്ടെ.



പക്ഷെ ചിലത് കൂടി ചിന്തിക്കാനുണ്ട് ഇപ്പോള്‍. വീടുകളുടേയും തെരുവുകളുടേയും നഗരങ്ങളുടേയും ആസൂത്രണത്തിന്‍റെ കാര്യത്തില്‍. 
ചതുപ്പെന്നോ വയലെന്നോ വകതിരിവില്ലാതെ ഭൂമി വാങ്ങിക്കൂട്ടി, അതില്‍ കിട്ടാവുന്നിടത്തു നിന്നൊക്കെ കടം വാങ്ങി വല്യക്കാട്ടം ബംഗ്ലാവുകളും കെട്ടിടങ്ങളും പണിഞ്ഞ്, ചുറ്റും ആളുയരത്തില്‍ യമണ്ടന്‍ മതിലും നിവര്‍ത്തി, ഇത്തിരിപ്പോന്ന റോഡുകളുമുണ്ടാക്കി വെള്ളം അങ്ങുമിങ്ങും പോക്കാതെ ആക്കി വച്ചാല്‍, ഇതുപോലത്തെ മഴ വരുമ്പോള്‍ പൊരപ്പുറത്ത് കയറി കുത്തിരിയ്ക്കാം. പരിസ്ഥിതി ബോധവും വകതിരിവും ലവലേശം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു ജന്തു ഭൂമുഖത്തുണ്ടെങ്കില്‍ അതിന്‍റെ പേരാണോ മനുഷ്യന്‍? 

2018, ജൂലൈ 5, വ്യാഴാഴ്‌ച

Regularly and Occasionally


സ്ഥിരമായി (regularly) മാലിന്യങ്ങളും; വല്ലപ്പോഴുമൊക്കെ (occasionally) കുട്ടികളുമല്ലാതെ എന്തെങ്കിലും ഉല്‍പ്പാദിപ്പിക്കാന്‍ പറ്റുമോ എന്ന ചിന്തയിലും പ്രയത്നത്തിലുമാണ്. പാലക്കാട് ഒരിടത്ത് കുറച്ച് നെല്‍കൃഷി ചെയ്യുന്ന തിരക്കിലാണ്. രണ്ടരയേക്കറില്‍ ജ്യോതി മട്ടയും ASD വെള്ളയും നട്ടിട്ടുണ്ട്  ഇപ്പോള്‍. 'ചെലവില്ലാ പ്രകൃതി കൃഷി' literally അങ്ങനെ തന്നെ ആണോ? എന്ന പരീക്ഷണത്തിലുമാണ്. കുറേക്കാലമായി ആലോചിക്കുന്ന കാര്യമാണ്. ഇന്ധനവും ചെല്ലും ചെലവും തന്ന് ഊട്ടി വളര്‍ത്തിയതാവട്ടെ, എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയവും. ഗിരീശനും അരുണും കൂടെയുണ്ട്. കൃഷ്ണന്‍കുട്ടി, പപ്പന്‍, ജേപീ തുടങ്ങി കുറേപ്പേര്‍ സഹായത്തിനും.


കര്‍ഷകനാണ്, വരട്ടെ, കണ്ടറിയണം, കൊണ്ടും!

കഥ തുടരുന്നു

http://www.mathrubhumi.com/news/kerala/abhimanyu-sfi-maharaja-s-college-1.2936505

കലി, വഴക്ക്, വെറുപ്പ്, യുദ്ധം, ചക്രവ്യൂഹം, അഭിമന്യു, കഥ തുടരുന്നു...