2019, മേയ് 26, ഞായറാഴ്‌ച

ഞാനുമവലോകനൻ

തെരഞ്ഞെടുപ്പവലോകനങ്ങൾ ധാരാളം കേട്ടിരിക്ക്ണൂ, ന്നാലും ഈ എളിയവലോക നകുതുകിയുടെ വക ഇത് കൂടി ഇരിക്കട്ടെ.

ഒന്ന്,

മതം, ജാതി എന്നീ വികാരങ്ങൾ കൊണ്ടു പ്രീണിപ്പിക്കപ്പെടാവുന്നതോ/ വ്രണപ്പെടുത്താവുന്നതോ, സംയോജിക്കപ്പെടാവുന്നതോ/ ധ്രുവീകരിക്കപ്പെടാവുന്നതോ ആയത്രയും മാനസിക, മാനുഷിക, സാമൂഹ്യ, സാമ്പത്തിക, ശാസ്ത്ര, സാങ്കേതിക പുരോഗതിയേ പിറന്നന്നു തൊട്ടിന്നു വരെ നാം നേടിയിട്ടുള്ളൂ.

രണ്ട്,

ജനാധിപത്യ, സമത്വ, സാഹോദര്യ സങ്കൽപ്പങ്ങളെ തുരങ്കം വക്കുന്ന ധാർഷ്ട്യം വിജയം വരിക്കാൻ സാധ്യതയില്ല തന്നെ.

ന്നെ തല്ലരുത്.

2 അഭിപ്രായങ്ങൾ:

  1. ഖണ്ഡിക രണ്ട് പ്രകാരം സൂചിപ്പിച്ചതിൽ, മാന്യശ്രീ മോദിജിയുടെയും, മാന്യശ്രീ അമിത് ഷാജിയുടെയും ധാർഷ്ഠ്യത്തെയും അവരുടെ വിജയത്തെയും, ദൽഹിയിൽ ശ്രീ.അരവിന്ദ് കെജ്‌രിവാളിന്റെ ധാർഷ്ഠ്യത്തെയും അവിടത്തെ വിജയത്തെയും സംബന്ധിച്ച് അഭിപ്രായം പറയാമോ?

    മറുപടിഇല്ലാതാക്കൂ
  2. മാന്യശ്രീമാരോട് മലയാളത്തീപ്പറയാൻ പറ ന്നാലേ നിക്ക് തിരിയൂ

    മറുപടിഇല്ലാതാക്കൂ